ആലപ്പുഴ: സിപിഎം നേതാവ് ജി സുധാകരനെ സന്ദര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍. സിപിഎമ്മില്‍ ജി.സുധാകരന്‍ അസംതൃപ്തനാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വേണുഗോപാലിന്റെ സന്ദര്‍ശനം. എന്നാൽ, അതൊരു സൗഹൃദസന്ദര്‍ശനമായിരുന്നെന്ന് സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ചയ്ക്കുശേഷം കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. രാഷ്ട്രീയമായ എതിര്‍പ്പുകളുണ്ടെങ്കിലും വര്‍ഷങ്ങളായി സൗഹൃദമുണ്ട്. സുധാകരന് അതൃപ്തിയുണ്ടോയെന്ന് അദ്ദേഹമാണ് പറയേണ്ടതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
എന്നാൽ ശനിയാഴ്ച നടന്ന അമ്പലപ്പുഴയിലെ ഏരിയാ സമ്മേളനത്തിൽനിന്ന് ജിസുധാകരനെ മാറ്റി നിർത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നതു ശ്രദ്ധേയമാണ്.
ഡോളറിനെ തഴഞ്ഞ് മറ്റു കറൻസികൾക്ക് പിറകെ പോകാമെന്ന് കരുതരുത്, അങ്ങനെ ചെയ്താൽ അമേരിക്കൻ വിപണിയോട് ഗുഡ്ബൈ പറയാൻ തയാറായിക്കോളു- ഇന്ത്യയുൾപ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങൾക്ക് ട്രംപിന്റെ ഭീഷണി
അതേ സമയം വേണുഗോപാലിന്റെ സന്ദർശനത്തിൽ രാഷ്ട്രീയം ചര്‍ച്ചയുണ്ടായില്ലെന്ന് ജി സുധാകരനും വിശദീകരിച്ചു. തന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ വന്നതാണ്. സ്വാഭാവിക സന്ദര്‍ശനമാണ്. വളരെക്കാലമായി രാഷ്ട്രീയത്തിലുള്ള ആളല്ലേ. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനം മാത്രമേ ഒഴിഞ്ഞിട്ടുള്ളൂ. എനിക്കെന്തിനാണ് അസംതൃപ്തി? പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും പാര്‍ട്ടി വിട്ടുപോകുന്നവര്‍ക്കുമെല്ലാം എന്നെപ്പറ്റി പറയേണ്ടിവരുന്നു.
എന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാന്‍ പറ്റുന്നതല്ല എന്നേ അതിനര്‍ഥമുള്ളൂവെന്നും, കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട ബിപിന്‍ സി ബാബുവിന്റേയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റേയും പരാമര്‍ശങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോട് ജി സുധാകരന്‍ പ്രതികരിച്ചു. പാര്‍ട്ടിയില്‍ ജി. സുധാകരന്റെ അവസ്ഥ ദയനീയമാണെന്ന് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ബിപിന്‍ പറഞ്ഞിരുന്നു.
നേരത്തേ, ജി സുധാകരനെ ആലപ്പുഴ ജില്ലയിലെ ചന്ദ്രിക പത്രത്തിന്റെ ക്യാംപെയ്‌ന്റെ ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നുവെങ്കിലുംരാവിലെ വന്ന ലീഗ് നേതാക്കളോട് താൻ ക്യാംപെയ്‌ൻ ഉദ്ഘാടനം ചെയ്യാനില്ലെന്ന് ജി സുധാകരൻ അറിയിക്കുകയായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലെന്ന കാരണത്താലാണ് ക്യാംപെയ്‌നിൽനിന്ന് വിട്ട് നിന്നതെന്നാണ് സൂചന.