ബം​ഗ്ലാദേശ് സർവകലാശാലകളിൽ നിലത്ത് പെയ്ന്റ് ചെയ്ത നിലയിൽ ഇന്ത്യൻ, ഇസ്രയേൽ പതാകകൾ, ചവിട്ടി അവഹേളിച്ച് വിദ്യാർഥികൾ, ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ബം​ഗ്ലാദേശ് വിദ്യാർഥികളെ നാടുകടത്തണമെന്ന് ആവശ്യം ശക്തമാകുന്നു

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് കടന്നു പോകുന്ന ബം​ഗ്ലാദേശിലെ വിദ്യാർഥികളുടെ ചിത്രങ്ങൾ വ്യാപക പ്രതിഷേധത്തിനു കാരണമാകുന്നു. ബംഗ്ലാദേശിലെ വിവിധ സർവ്വകലാശാലകളിൽ വിദ്യാർഥികൾ ഇന്ത്യൻ പതാകയിൽ ചവിട്ടി നടക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സംഭവം ഇന്ത്യയിലുടനീളം വ്യാപകമായ ജനരോഷത്തിന് ഇടയാക്കിയിരിക്കുകയാണ്.

ബംഗ്ലാദേശ് യൂണിവേഴ്സിറ്റി ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ധാക്ക യൂണിവേഴ്സിറ്റി, നൊഖാലി സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് അവഹേളനം നേരിട്ടത്. സർവ്വകലാശാലകളുടെ കവാടത്തിലാണ് നിലത്ത് ഇന്ത്യയുടെ പതാക പെയിന്റ് ചെയ്തിരിക്കുന്നത്. നൊഖാലി സർവ്വകലാശാലയിൽ ഇന്ത്യയുടെ പതാകയോടൊപ്പം ഇസ്രായേലിൻ്റെ പതാകയും കാണാം. പതാകയിലൂടെ വിദ്യാർഥികൾ ചവിട്ടി നടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യക്കാർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. മാത്രമല്ല ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്ന് ബംഗ്ലാദേശി വിദ്യാർഥികളെ നാടുകടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ അക്രമ സംഭവങ്ങളാണ് ബം​ഗ്ലാദേശിൽ അരങ്ങേറിയത്. ഇതോടെ ഇന്ത്യയും ബം​ഗ്ലാദേശും തമ്മിലുള്ള തർക്കം രൂക്ഷമാകുകയായിരുന്നു. രാജ്യ വിരുദ്ധ നിയമം ചുമത്തിയാണ് ഇൻറർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷിയസ്നെസ് (ഇസ്കോണിലെ) ആത്മീയ നേതാവ് ചിൻമയ് കൃഷ്ണ ദാസിനെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കൃഷ്ണദാസ് നിലവിൽ ചിറ്റഗോങിൽ ജയിലിലാണ്.

ശോഭാ സുരേന്ദ്രനും സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചു..!! വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനവും..!!! പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം… കേന്ദ്ര നേതൃത്വത്തിന് റിപ്പോ‍ർട്ട്…

കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ഹിന്ദുക്കൾ, ക്ഷേത്രങ്ങൾ, മതപരമായ സ്ഥലങ്ങൾ എന്നിവയ്‌ക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ കേന്ദ്രസർക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളെയും പൗരന്മാരെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശ് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കാണാതായ അമ്മൂമ്മയെ തപ്പിനടക്കുന്നതിനിടെ അലമാരയിൽ സ്വർണം കണ്ട കൊച്ചുമകൻ അതെടുത്ത് വിറ്റു, വയോധികയെ കണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സ്വർണം കാണാതായതോടെ കൊച്ചുമകൻ കുടുങ്ങി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7