ദേശീയ പതാകയെ അപമാനിച്ചു; ബിജെപി എംഎല്‍എ കുടുങ്ങി

ജമ്മു: ദേശീയ പതാകയെ അപമാനിച്ച എംഎല്‍എയ്‌ക്കെതിരേ കേസെടുത്തു. ബിജെപി നേതാവായ രാജീവ് ജാസ്രോതിയയ്‌ക്കെതിരെ ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ നടന്ന ബിജെപി റാലിയില്‍ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചതിനാണ് കേസെടുത്ത്. ദേശിയ പതാകയെ അപമാനിച്ചതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിനോദ് നജ്‌വാന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് ബിജെപി നേതാവും കണ്ടാല്‍ അറിയാവുന്ന ഏതാനും പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിയിരിക്കുന്നത്. രണ്ട് കിലോമീറ്ററിലധികം പതാക തലകീഴായി പിടിച്ച് റാലി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. കത്വ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് രാജീവ് ജാസ്രോതിയ.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി നേതാവായ രാഹുല്‍ ദേവ് ശര്‍മയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച നടത്തിയ റാലിയിലാണ് ദേശീയ പാതക തലകീഴായി പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് പരാതിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച കേസെടുക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7