അടിവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വസ്ത്രം അഴിപ്പിച്ച് പരിശോധന..!!! 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചു…!!! 11 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ വനിതാ വ്യവസായിയുടെ വെളിപ്പെടുത്തൽ…

ബംഗളുരു: യുവതിയായ വനിതാ വ്യവസായിയുടെ മരണത്തിൽ വഴിത്തിരിവ്. സിഐഡി ഉദ്യോഗസ്ഥയിൽനിന്നു മോശം പെരുമാറ്റം നേരിട്ടതിനു പിന്നാലെയാണ് എസ്. ജീവയെന്ന വനിതാ വ്യവസായി ആത്മഹത്യ ചെയ്തതെന്നു സഹോദരി എസ്. സംഗീത പരാതിപ്പെട്ടു. ജീവയോടു വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സിഐഡി ഉദ്യോഗസ്ഥ 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്നുമാണു പുറത്തുവരുന്ന വിവരം. കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് മുപ്പത്തിമൂന്നുകാരിയായ ജീവ ആത്മഹത്യ ചെയ്തത്.

സഹോദരി സംഗീത നൽകിയ പരാതിയിൽ സിഐഡി ഡപ്യൂട്ടി എസ്പി കനകലക്ഷ്മിക്കെതിരെ ബനാശങ്കരി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. നവംബർ 14നാണ് ജീവയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പാലസ് റോഡിലെ സിഐഡി ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. ‘‘നവംബർ 14നും 23നും ഇടയിൽ വിഡിയോ കോൺഫറൻസ് വഴി ജീവയെ ചോദ്യം ചെയ്യാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ഡിഎസ്പി കനകലക്ഷ്മി 14ന് നേരിട്ടു ഹാജരാകാൻ ജീവയോട് ആവശ്യപ്പെട്ടു. അടിവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് അന്ന് ഡിഎസ്പി വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചു. പിന്നീട് പീന്യയിലെ തടിക്കടയിൽ ജീവയുമായി പോയി പരിശോധന നടത്തി. അവിടെവച്ച് എല്ലാവരുടെയും മുന്നിലും ജീവയെ അപമാനിച്ചു’’ – പരാതിയിൽ പറയുന്നു.

ഒന്നിന് പുറകെ ഒന്നായി 160 റോക്കറ്റുകൾ തൊടുത്ത് വിട്ട് ഹിസ്ബുല്ല…!!! ഇസ്രയേേലിൻ്റെ നാവിക താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം..!! ആറ് ഇസ്രയേൽ ടാങ്കുകളും തകർത്തു…

ശോഭാ സുരേന്ദ്രനും 18 നഗരസഭ കൗൺസിലർമാരും ചേർന്നാണ് തോൽപ്പിച്ചത്..!! സ്ഥാനാർത്ഥിക്കെതിരേ പ്രവർത്തിച്ചവരുടെ പേരെടുത്ത് പറഞ്ഞ് കേന്ദ്രത്തിനെ അറിയിച്ചു..!!! തോൽവിയുടെ പേരിൽ രാജിവയ്ക്കാൻ തയ്യാറെന്നും കെ. സുരേന്ദ്രൻ

കനകലക്ഷ്മിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും അഴിമതി നിരോധനക്കുറ്റവും ചുമത്തി എഫ്ഐആർ ഇട്ടതായി പൊലീസ് അറിയിച്ചു. ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചിട്ടും 25 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നായിരുന്നു കനകലക്ഷ്മിയുടെ ആവശ്യമെന്നും സംഗീത പരാതിയിൽ പറയുന്നു. അതേസമയം, കനകലക്ഷ്മി സംഭവത്തോടു പ്രതികരിച്ചിട്ടില്ല. കുറ്റങ്ങൾ അന്വേഷിക്കുന്നതായി മേലുദ്യോഗസ്ഥൻ അറിയിച്ചു.

ഡംബൽ കൊണ്ട് തലയ്ക്കടിച്ചു കൊന്നു..!!! സ്ത്രീ സുഹൃത്തിൻ്റെ സഹായവും…!! ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ജെയ്സിയെ കൊലപ്പെടുത്തിയത് ഇൻഫോപാർക്ക് ജീവനക്കാരൻ…!! സമീപത്തെ സിസിടിവി പരിശോധനയിലൂടെ പ്രതി പിടിയിൽ…!!! സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കുറ്റം ചെയ്തതെന്ന് പ്രതി…!!

കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര…!! ആർഎസ്എസ് നിയന്ത്രണം ഏറ്റെടുക്കണം…!! പ്രവർത്തനങ്ങളിൽ വലിയ വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്…!! എല്ലാം നേതാക്കളും ആത്മപരിശോധന നടത്തണമെന്നും എൻഡിഎ വൈസ് ചെയർമാൻ…!!!

പാലക്കാട്ടെ തോൽവിയിൽ പുകഞ്ഞ് ബിജെപി…!! കെ. സുരേന്ദ്രനെതിരേ പടയൊരുങ്ങുന്നു… മുരളീധരനം കൈവിട്ടു…!!! വിവാദങ്ങൾക്കിടെ അവലോകന യോഗം ഉടൻ ചേരും…

നിയമബിരുദധാരിയായ ജീവയെ വെള്ളിയാഴ്ചയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 11 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പൊലീസ് സ്റ്റേഷനിൽ നേരിട്ട അപമാനത്തെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു. ഇതുവച്ചാണ് സംഗീത പരാതി നൽകിയിരിക്കുന്നത്. കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷന് തടി നൽകുന്നത് ജീവയുടെ കമ്പനിയായിരുന്നു. 97 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.

ഇന്ത്യയെ പുകഴ്ത്തി ഇലോൺ മസ്ക്…!!! തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മികച്ചത്…!!! ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി…!! യു.എസിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും 15 ദശലക്ഷം വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു’’…!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7