നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട..!! സഖാവ് സരിന്‍ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാകും…!!! ഖുര്‍ആന്‍ തൊട്ടു സത്യം ചെയ്യിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയെന്ന് എ.കെ. ബാലൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിനെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. സഖാവ് സരിന്‍ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാകുമെന്ന് ബാലൻ പറഞ്ഞു. സരിനെ നല്ല രീതിയില്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും സംഘടന രംഗത്തും പാര്‍ലമെന്ററി രംഗത്തും ഏറ്റവും നല്ല ഒരാളായി സരിന്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. സരിനെ നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ സരിന്‍ എഫക്ട് ഉണ്ടായില്ല എന്ന് പറഞ്ഞു കൊണ്ട് അപമാനിക്കുന്നതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ വ്യക്തിത്വം കോണ്‍ഗ്രസിന് അറിയാമെന്നത് കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനമാണ് പാലക്കാട് കാഴ്ച വച്ചത്. അതിന്റെ ഗുണം അവിടെ ഉണ്ടായി. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മൂന്നാം സ്ഥാനത്തുള്ള ബിജെപിയും തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം ഗണ്യമായി കുറഞ്ഞു. 2021ല്‍ ബിജെപിയും എല്‍ഡിഎഫും തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം 13700 വോട്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അത് 2400 വോട്ടായി ചുരുങ്ങി. ഈ തെരഞ്ഞെടുപ്പിലും 2400 വോട്ടായി ചുരുങ്ങിയിട്ടുണ്ട്. ഇത് അത്ഭുതകരമായ മാറ്റമാണ്. 13700ല്‍ നിന്ന് 2400ലേക്കുള്ള മാറ്റം ഞങ്ങള്‍ ബിജെപിയെ അതിജീവിച്ച് ഒന്നാം സ്ഥാനത്ത് എത്താന്‍ പോകുന്നതിന്റെ പ്രതീതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് – അദ്ദേഹം ചൂണ്ടിക്കാട്ടി

എ വിജയരാഘവന് കിട്ടിയതിനെക്കാള്‍ 2400 വോട്ട് അഞ്ച് മാസത്തിനുള്ളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡോ. സരിന് കിട്ടി. 2021നേക്കാളും തങ്ങളുടെ പൊസിഷന്‍ കുറേക്കൂടി മെച്ചപ്പെട്ടുവെന്നും അന്ന് കിട്ടിയ വോട്ടിനേക്കാളും 850ഓളം വോട്ടുകള്‍ കൂടുതല്‍ കിട്ടുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പില്‍ 5000 വോട്ട് പോള്‍ഡ് വോട്ടില്‍ കുറവുണ്ടായി. ഈ കുറവുകള്‍ ഒക്കെ ഉണ്ടായിട്ട് പോലും ഞങ്ങളുടെ ബേസ് വോട്ട്, ഞങ്ങളോടൊപ്പം നിന്ന വോട്ട് എന്നിവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഇത് മതിയോ എന്ന് ചോദിച്ചാല്‍ പോര. സരിന്‍ ആദ്യമേ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. പരാജയത്തില്‍ ഒരു വിഷമവും ഉണ്ടാകില്ല. ഇടതുപക്ഷത്തോടൊപ്പം ഒരു കമ്യൂണിസ്റ്റ്കാരനായി ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പിന്റെ തലേദിവസം എന്നോട് പറഞ്ഞതാണ് സരിന്‍ – എ കെ ബാലന്‍ വിശദമാക്കി.

ഇടതു സർക്കാരിൻ്റെ ഐശ്വര്യമാണ് എൻ.ഡി.എ..!!! ബിജെപിക്ക് ഞാൻ പൂർണ പിന്തുണ നൽകിയിട്ട് എന്ത് കാര്യം..? ജനങ്ങൾ പിന്തുണ നൽകുന്നില്ലല്ലോ എന്ന് വെള്ളാപ്പള്ളി നടേശൻ…

ഖുര്‍ആന്‍ തൊട്ടു സത്യം ചെയ്യിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയെന്നും എ.കെ ബാലന്‍ പറഞ്ഞു. ആര്‍എസ്എസുമായും എസ്ഡിപിഐയുമായും കൂട്ടുകെട്ട് ഉണ്ടാക്കില്ലെന്നത് ഞങ്ങളുടെ പ്രഖ്യാപിത നയമാണ്. കോണ്‍ഗ്രസിൻ്റെ നെറി കെട്ട സമീപനം ജനങ്ങള്‍ അംഗീകരിക്കില്ല. കോണ്‍ഗ്രസിന്റെ അടിത്തറ ഇളകി. പിണറായി സര്‍ക്കാരിനുള്ള അംഗീകാരമാണ് ചേലക്കരയിലെ വിജയം. വയനാട്ടിലെ പിന്നോട്ട് അടിയുടെ കാരണം ദേശീയ നേതാവ് മത്സരിച്ചു എന്നതാണെന്നും ബാലന്‍ വ്യക്തമാക്കി.

പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകൾ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു…!! കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും ഒഴിവാക്കിയാൽ അവർക്ക്‌ നല്ലതാണ്… സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ്‌ ജനങ്ങൾ കാണുന്നതെന്നും വി.ടി ബൽറാം…!!!

പരസ്യത്തില്‍ പറഞ്ഞത് വസ്തുത വിരുദ്ധമായിരുന്നോ എന്ന് പരസ്യ വിവാദത്തില്‍ പ്രതികരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. പരസ്യത്തില്‍ വസ്തുതാ വിരുദ്ധമായി ഒന്നുമില്ല. സിപിഐഎം സാമുദായിക വിഭജനം പാലക്കാട്ട് ഉണ്ടാക്കിയിട്ടില്ല. വിവാദങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ പരിശോധിച്ചിട്ടില്ല. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ പോയതില്‍ ഞങ്ങള്‍ക്ക് വെറുപ്പില്ല. പക്ഷേ അദ്ദേഹം ആര്‍എസ്എസിൽ നിന്ന് മോചനം നേടിയിട്ടുണ്ടോ എന്നും എ കെ ബാലന്‍ ചോദിച്ചു.

പാലക്കാട്ട് വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല…!!! പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്…!! എന്ത് സംഭവിക്കുമ്പോഴും ആദ്യം ഓർക്കുന്ന പേര് ഉമ്മൻചാണ്ടിയുടേത്…!! ചാണ്ടി ഉമ്മൻ സ്ഥലത്ത് ഇല്ലാത്തപ്പോൾ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ…

ഒറ്റയ്ക്ക് നയിച്ച് ഒരു ലക്ഷം നേടി…!!! പ്രിയങ്കയ്ക്കൊപ്പം പോരാടി തിളങ്ങി നവ്യ ഹരിദാസ്…!! ദേശീയ നേതാക്കൾ ആരും എത്തിയില്ല… പ്രവർത്തകർ ഒപ്പം നിന്നു… തല ഉയർത്തിപ്പിടിച്ച് നവ്യ…!!

നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്…!!! ‘ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ’…!! ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ‘ഷാഫി.. ഷാഫി.. എന്നാണ്’… സിപിഎമ്മിനെ ട്രോളി വി.കെ ശ്രീകണ്ഠൻ

pathram desk 1:
Related Post
Leave a Comment