ഇടതു സർക്കാരിൻ്റെ ഐശ്വര്യമാണ് എൻ.ഡി.എ..!!! ബിജെപിക്ക് ഞാൻ പൂർണ പിന്തുണ നൽകിയിട്ട് എന്ത് കാര്യം..? ജനങ്ങൾ പിന്തുണ നൽകുന്നില്ലല്ലോ എന്ന് വെള്ളാപ്പള്ളി നടേശൻ…

ആലപ്പുഴ: കേരളത്തിലെ എൻഡിഎക്ക് ഐക്യമില്ലെന്നും പരസ്പരം കലഹമാണെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ അവർ വളർന്നു കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എതിരാളികളുടെ ​ദോഷം കൊണ്ടാണ് എൻഡിഎ വളരുന്നതെന്നും എൻഡിഎ വളർന്നത് കൊണ്ട് ​ഗുണം എൽഡിഎഫിന് കിട്ടിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ ബിജെപിയ്ക്ക് പൂർണ പിന്തുണ താൻ കൊടുത്തിട്ട് എന്തുകാര്യമെന്നും ജനം പിന്തുണ കൊടുക്കുന്നില്ലല്ലോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. എൻഡിഎ വോട്ട് പിടിച്ചത് കൊണ്ടാണ് സ്ഥിരമായി ജയിക്കുന്ന തോമസ് ഉണ്ണിയാടൻ തോറ്റതും സജി ചെറിയാൻ ജയിച്ചതും. എൻഡിഎ വോട്ട് പിടിച്ചത് കൊണ്ട് വർക്കല കഹാർ പരാജയപ്പെട്ടത്. എൻഡിഎ എൽഡിഎഫിൻ്റെ ഐശ്വര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്…!!! ‘ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ’…!! ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ‘ഷാഫി.. ഷാഫി.. എന്നാണ്’… സിപിഎമ്മിനെ ട്രോളി വി.കെ ശ്രീകണ്ഠൻ

ഉപതിരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ലെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. താൻ ഇപ്പോഴും എൽഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണെന്നും ഇടതു സർക്കാറിന്റെ ഐശ്വര്യമാണ് എൻഡിഎയെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജയിച്ചത് രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണ്…!! മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്രവർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു…!! ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചെന്നും പത്മജ വേണുഗോപാൽ…!!!

വിട്ടുമാറാത്ത പനിയും ചുമയും..!! ചികിത്സ തേടിയപ്പോൾ കണ്ടെത്തിയത് ശ്വാസകോശത്തിൽ വർഷങ്ങൾക്കു മുൻപ് കാണാതായ മൂക്കുത്തിയുടെ ഭാഗം..!!! ശസ്ത്രക്രിയയിലൂടെ അമൃത ആശുപ്ത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തു…

 

pathram desk 1:
Related Post
Leave a Comment