നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്…!!! ‘ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ’…!! ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ‘ഷാഫി.. ഷാഫി.. എന്നാണ്’… സിപിഎമ്മിനെ ട്രോളി വി.കെ ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ എ.കെ ബാലനെ പരിഹസിച്ച് വി.കെ ശ്രീകണ്ഠൻ എംപി. ‘ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ’ എന്ന് പറഞ്ഞായിരുന്നു വി കെ ശ്രീകണ്ഠൻ്റെ പരിഹാസം. പാലക്കാട്ടെ ട്രോളി വിവാദത്തെ ചൂണ്ടികാട്ടിയായിരുന്നു പരിഹാസം.

നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്. നാണം ഉണ്ടെങ്കിൽ എം ബി രാജേഷ് രാജി വെച്ച് പോകണം. സിപിഐഎം ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ‘ഷാഫി.. ഷാഫി.. എന്നാണ്’. ഷാഫി ഇനി വടകരയിലേക്ക് പോകും. പക്ഷേ ഷാഫിയെ അങ്ങനെ പറിച്ചുനടാൻ പറ്റില്ല. താനും രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പാലക്കാട് ഉണ്ടാകുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാടിൻ്റെ ജനാധിപത്യ സ്വഭാവത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഇതുപോലെ കരണകുറ്റിക്ക് അടികിട്ടുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.

പാലക്കാട്ട് വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല…!!! പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്…!! എന്ത് സംഭവിക്കുമ്പോഴും ആദ്യം ഓർക്കുന്ന പേര് ഉമ്മൻചാണ്ടിയുടേത്…!! ചാണ്ടി ഉമ്മൻ സ്ഥലത്ത് ഇല്ലാത്തപ്പോൾ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ…

ജയിച്ചത് രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണ്…!! മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്രവർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു…!! ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചെന്നും പത്മജ വേണുഗോപാൽ…!!!

മീന്‍ വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം, വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

pathram desk 1:
Related Post
Leave a Comment