ഒറ്റയ്ക്ക് നയിച്ച് ഒരു ലക്ഷം നേടി…!!! പ്രിയങ്കയ്ക്കൊപ്പം പോരാടി തിളങ്ങി നവ്യ ഹരിദാസ്…!! ദേശീയ നേതാക്കൾ ആരും എത്തിയില്ല… പ്രവർത്തകർ ഒപ്പം നിന്നു… തല ഉയർത്തിപ്പിടിച്ച് നവ്യ…!!

കല്പറ്റ: കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിച്ച സ്ഥലത്താണ് വയനാട്ടുകാർക്ക് തീർത്തും അപരിചിതയായ നവ്യ ഹരിദാസ് അപ്രതീക്ഷിതമായി ചുരം കയറി എത്തിയത്. നവ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതിലൂടെ മത്സരരംഗത്തു നിന്നും എൻഡിഎ പിൻവലിഞ്ഞുവെന്ന തോന്നൽ അണികൾക്കിടയിൽ പോലും ഉണ്ടായി. എന്നാൽ പ്രചാരണം തുടങ്ങി ആദ്യഘട്ടത്തിൽ തന്നെ വയനാട്ടുകാർക്കിടയിലേക്ക് ഇറങ്ങാൻ നവ്യയ്ക്കായി. വയനാട്ടിലെ പാർട്ടി പ്രവർത്തകർ ഒപ്പം നിന്നതോടെ പ്രചാരണത്തിൽ ബഹുദൂരം മുന്നോട്ടു പോകാനുമായി. പ്രിയങ്ക പ്രഭാവത്തിലും മികച്ച പ്രകടനമാണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് നടത്തിയത്.

മണ്ഡലം രൂപീകരിച്ച 2009ൽ കേവലം മുപ്പതിനായിരത്തിൽപരം വോട്ടുകൾ മാത്രം ലഭിച്ച ബിജെപിയാണ് ഇപ്പോൾ ഒരു ലക്ഷത്തിലധികം വോട്ടുമായി തിളങ്ങുന്നത്. കെ.സുരേന്ദ്രനുമായി താരതമ്യം ചെയ്യുമ്പോൾ നവ്യ ഹരിദാസ് എല്ലാംകൊണ്ടും പുതുമുഖമാണ്. എന്നിട്ടും 1.1 ലക്ഷത്തോളം വോട്ട് നേടാനായത് വൻ നേട്ടമാണ്. സുരേഷ് ഗോപി മാത്രമാണ് താരപ്രചാരകനായി വയനാട്ടിൽ എത്തിയത്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിട്ട് പോലും ദേശീയ നേതാക്കൻമാരും പ്രചാരണത്തിനെത്തിയില്ല. വയനാട്ടിലെ പ്രവർത്തകർ തന്നെയാണ് പ്രചാരണം നയിച്ചത്.

കഴിഞ്ഞ തവണ കെ.സുരേന്ദ്രൻ മത്സരിച്ചപ്പോൾ ദേശീയ നേതാക്കളുടെ ഒഴുക്കായിരുന്നു വയനാട്ടിലേക്ക്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ള നേതാക്കൾ വയനാട്ടിലെത്തി. സുരേന്ദ്രനു വേണ്ടി മുക്കിലും മൂലയിലും വരെ പ്രചാരണം നടത്തുകയും കൂറ്റൻ പോസ്റ്ററുകൾ ഉയർത്തുകയും ചെയ്തു. ആദിവാസി കോളനികളിൽ ബിജെപി പ്രവർത്തകർ വിതരണം ചെയ്ത കിറ്റുകൾ പിടിച്ചെടുത്തതുൾപ്പെടെ വിവാദമായിരുന്നു. എന്നിട്ടും 141,045 വോട്ടാണ് നേടാനായത്. എന്നാൽ ഇതൊന്നുമില്ലാതിരുന്നിട്ടും നവ്യ ഹരിദാസ് 1.1 ലക്ഷത്തോളം വോട്ടുകൾ നേടിയത് സാധാരണ പ്രവർത്തകരുടെ അധ്വാനം കൊണ്ട് മാത്രമാണ്.

ജയിച്ചത് രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണ്…!! മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്രവർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു…!! ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചെന്നും പത്മജ വേണുഗോപാൽ…!!!

ഇത്തവണ ക്രിസ്ത്യൻ വോട്ടുകൾ നല്ല രീതിയിൽ സ്വരുക്കൂട്ടാൻ ബിജെപിക്കായി എന്നാണ് നിരീക്ഷകരുടെ അനുമാനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മുനമ്പം പ്രശ്നം ഉയർന്നുവന്നത് എൻഡിഎയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു. വൈദികരേയും സന്യസ്തരേയും സന്ദർശിച്ചപ്പോഴെല്ലാം നവ്യ ഹരിദാസ് ഈ വിഷയം അവതരിപ്പിക്കുകയും പാർലമെന്റിൽ പ്രശ്നം ഉന്നയിക്കുമെന്നും പറഞ്ഞു. സുരേഷ് ഗോപി പ്രചാരണത്തിനെത്തിയപ്പോഴും വഖഫ് ബോർഡ് തന്നെയായിരുന്നു പ്രധാന പ്രസംഗ വിഷയം. വയനാട്ടിലും നല്ലൊരു ഭാഗം ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് മറിഞ്ഞുവെന്നാണ് വിലയിരുത്തൽ.

ഒരു നായരും, വാരിയരും തോൽവിയിൽ ബാധകമല്ല..!! ഈ തോൽവിയൊന്നും ഞങ്ങളെ ബാധിക്കില്ല… അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ച് വരും…!! തോറ്റശേഷം സി.കൃഷ്ണകുമാർ പറയുന്നു…

എന്തായാലും നവ്യ ഹരിദാസിനു തലയുയർത്തിപ്പിടിച്ച് ചുരമിറങ്ങാം. പ്രിയങ്ക ഗാന്ധിയുടെ ഉജ്വല വിജയത്തിനായി കോൺഗ്രസ് സർവ സന്നാഹങ്ങളുമായി പ്രവർത്തിച്ചപ്പോൾ ഇതൊന്നുമില്ലാതെയാണ് നവ്യ പോരാടിയത്. 9 വർഷം കോഴിക്കോട് കോർപറേഷനിൽ കൗൺസിലറായി പ്രവർത്തിച്ചതിന്റെ അനുഭവം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നവ്യയ്ക്ക് മുതൽക്കൂട്ടായി.

പ്രിയങ്ക ഗാന്ധി മലയാളം പഠിക്കാൻ തുടങ്ങി..!!! സത്യപ്രതിജ്ഞ നാളെ…!!! ആദ്യം ഉന്നയിക്കുക ഉരുൾപൊട്ടൽ ദുരന്തം…!!!

pathram desk 1:
Leave a Comment