ഇത്രയും നാൾ സരിനെ ഒരുക്കി…!!! ആത്മാർത്ഥമായി ജോലി ചെയ്തു…, കൂലി ചോദിച്ചപ്പോൾ മോഷണക്കുറ്റം ആരോപിച്ചു..!! സരിൻ്റെ സഹായിക്കെതിരേ ഹെയർ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി

പാലക്കാട്: പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി. സരിൻ്റെ സഹായിക്കെതിരേ ആരോപണവുമായി ഹെയർ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി. തെരഞ്ഞെടുപ്പ് കാലത്ത് സരിനെ ഒരുക്കിയത് താനാണെന്നും ഇതിനോടനുബന്ധിച്ച് തനിക്കെതിരേ മോഷണക്കുറ്റം ആരോപിച്ചെന്നുമാണ് ബാവ പട്ടാമ്പി പറയുന്നത്. സരിന്റെ വീട്ടില്‍ നിന്ന് 35000 രൂപ മോഷ്ടിച്ചതായാണ് സരിൻ്റെ കൂടെയുള്ള ബോസ് എന്നയാൾ ആരോപിച്ചതെന്ന് ബാവ പറയുന്നു.

പത്തിരുപത് വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും സ്ഥാനാര്‍ഥി ആവുന്നതിന് മുമ്പ് നടന്ന ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ സരിനെ ഒരുക്കിയത് താനാണെന്നും ബാവ പറഞ്ഞു.

വോട്ടെണ്ണുന്നതിന് തലേ ദിവസം അദ്ദേഹത്തിന്റെ തിരുവില്വാമലയിലെ വീട്ടില്‍ വെച്ചാണ് ഒരുക്കങ്ങള്‍ നടന്നത്. അതുവരെയുള്ള പ്രതിഫലമെല്ലാം സരിന്‍ കൃത്യമായി ചെയ്തിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്റെ തലേ ദിവസം ചെയ്ത ജോലിയുടെ പ്രതിഫലം ചോദിച്ചപ്പോഴാണ് മോഷണക്കുറ്റം ആരോപിച്ചതെന്ന് ബാവ പറയുന്നു.

‘പി സരിന്റെ കൂടെ നടക്കുന്ന ബോസ് എന്നയാളോടാണ് പ്രതിഫലം ചോദിച്ചത്. എന്നാല്‍ തലേദിവസം ഞാന്‍ സരിന്റെ വീട്ടില്‍ നിന്ന് പോയതിന് ശേഷം അവിടെ നിന്ന് 35000 രൂപയോളം നഷ്ടമായെന്ന് ബോസ് പറഞ്ഞു. അത് ഞാനെടുത്തു എന്ന രീതിയിലാണ് ബോസ് സംസാരിച്ചത്.’ ബാവ പറഞ്ഞു.

പാലക്കാട്ടെ തോൽവിയിൽ പുകഞ്ഞ് ബിജെപി…!! കെ. സുരേന്ദ്രനെതിരേ പടയൊരുങ്ങുന്നു… മുരളീധരനം കൈവിട്ടു…!!! വിവാദങ്ങൾക്കിടെ അവലോകന യോഗം ഉടൻ ചേരും…

വളരെ ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്തത്. സരിന്‍ ഇത് അറിഞ്ഞിരുന്നുവെങ്കില്‍ തന്നോട് വിളിച്ചുപറയണമായിരുന്നുവെന്നും സംഭവത്തില്‍ കേസുമായി മുന്നോട്ട് പോവാനാണ് താല്‍പര്യമെന്നും ബാവ പറഞ്ഞു.

ഒറ്റയ്ക്ക് നയിച്ച് ഒരു ലക്ഷം നേടി…!!! പ്രിയങ്കയ്ക്കൊപ്പം പോരാടി തിളങ്ങി നവ്യ ഹരിദാസ്…!! ദേശീയ നേതാക്കൾ ആരും എത്തിയില്ല… പ്രവർത്തകർ ഒപ്പം നിന്നു… തല ഉയർത്തിപ്പിടിച്ച് നവ്യ…!!

‘‘നിന്നേക്കാൾ വേഗത്തിൽ ബോൾ ചെയ്യാൻ എനിക്കു കഴിയും’..!! ‘എനിക്ക് നല്ല ഓർമശക്തിയുണ്ട്’..!! ഇതൊന്നും ഞാൻ മറന്നുപോകില്ലെന്ന് വ്യക്തമാക്കി മിച്ചൽ സ്റ്റാർക്ക്..!! റാണയുമായി നേർക്കുനേർ..!!!…

pathram desk 1:
Related Post
Leave a Comment