‌ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നു കുറ്റക്കാരനെന്ന്, പ്രതി ചെയ്തിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം- കോടതി, താൻ രുദ്രാക്ഷം ധരിക്കുന്നയാൾ… ഇങ്ങനെയൊന്നും ചെയ്യാൻതനിക്ക് സാധിക്കില്ല… ആർജി കർ മെഡിക്കൽ കോളേജ് കൊലക്കേസ് പ്രതി- ശിക്ഷാവിധി തിങ്കളാഴ്ച

കൊൽക്കത്ത: ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈം​ഗികമായി പീഡിപ്പിച്ചതും സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

ഫോറൻസിക് തെളിവുകൾ കുറ്റം തെളിയിക്കുന്നതാണ്. 25 വർഷത്തിൽ കുറയാത്ത തടവോ, ജീവപര്യന്തം തടവോ അല്ലെങ്കിൽ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി. അതേ സമയം താൻ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം. താൻ രുദ്രാക്ഷം ധരിക്കുന്നയാളാണ്. ഇങ്ങനെയൊന്നും ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നും ആയിരുന്നു പ്രതിയുടെ വാക്കുകൾ. കുറ്റകൃത്യത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പ്രതി സജ്ഞയ് റോയ് കോടതിയോട് ആവശ്യപ്പെട്ടു.

കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസാണ് വിധി പറഞ്ഞത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളെജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രെയിനി ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ വ്യാപക പ്രതിഷേധം ഉൾപ്പെടെ രാജ്യത്ത് അരങ്ങേറി. 2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വനിതാ ഡോക്ടർ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ഇരമ്പി. ഓഗസ്റ്റ് 10ന് കേസിലെ പ്രതിയും കൊൽക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയിലേക്ക് നയിച്ചത് ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയർഫോണിന്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സിസിടിവി. ദൃശ്യങ്ങളുമാണ്. പ്രതിഷേധം ശക്തമായതോടെ കോടതി പിന്നീട് കേസ് സിബിഐയ്ക്ക് കൈമാറി. കുറ്റകൃത്യത്തിൽ സഞ്ജയ് റോയി മാത്രം ഉൾപ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സിബിഐയുടെയും കണ്ടെത്തൽ. അതേസമയം, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അന്വേഷണം വൈകിപ്പിച്ചതിനും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, പോലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ഡാൽ എന്നിവരെയും സിബിഐ. അറസ്റ്റ് ചെയ്തു.
​ഗ്രീഷ്മയെ രക്ഷിക്കാൻ ആവനാഴിയിലെ അവസാന അമ്പുമെടുത്ത് പ്രയോ​ഗിച്ച് പ്രതിഭാ​ഗം… പ്രതിയെ മാനസാന്തരപ്പെടുത്തി പുനഃരധിവാസം ഉറപ്പാക്കാനുള്ള കടമ കൂടി സമൂഹത്തിനുണ്ട്, സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി… കിടപ്പുമുറിയിലെ ദൃശ്യങ്ങൾപോലും പകർത്തി… ഒരുസ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ചെയ്തത്… ഷാരോണുമായുള്ള ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു, പക്ഷെ ഷരോൺ തയാറായില്ല…

2024 നവംബർ നാലിനാണ് കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ സിബിഐ സംഘം കുറ്റപത്രം സമർപ്പിച്ചത്. നവംബർ 11ന് കേസിന്റെ വിചാരണ ആരംഭിച്ചു. വിചാരണ മുഴുവനും അടച്ചിട്ട കോടതിമുറിയിലായിരുന്നു. വിചാരണ നടപടികൾ ക്യാമറയിലും പകർത്തിയിരുന്നു.

കേസിൽ ആകെ 50 പേരുടെ സാക്ഷി മൊഴികളാണ് കേസിലുണ്ടായിരുന്നത്. വനിതാ ഡോക്ടറുടെ മാതാപിതാക്കൾ, പോലീസിലെയും സിബിഐയിലെയും അന്വേഷണ ഉദ്യോഗസ്ഥർ, ഡോക്ടറുടെ സഹപ്രവർത്തകർ, ഫൊറൻസിക് വിദഗ്ധർ, വിദഗ്ധ ഡോക്ടർമാർ എന്നിവരടക്കമുള്ള സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. 2025 ജനുവരി 9-ന് വിചാരണ പൂർത്തിയാക്കി. തുടർന്നാണ് കോടതി കേസിൽ വിധിപറഞ്ഞത്. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.

pathram desk 5:
Leave a Comment