കെ. സുരേന്ദ്രനേയും സംഘത്തേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കണം; യുഡിഎഫ് ബിജെപിയുടെ അടിവേര് മാന്തി, പാല്‍ സൊസൈറ്റി മുതല്‍ ലോക്സഭ വരെ കൃഷ്ണകുമാറും ഭാര്യയുമാണ് സ്ഥാനാര്‍ഥി: സന്ദീപ് വാര്യര്‍

പാലക്കാട്: കെ. സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തില്‍ ബിജെപി രക്ഷപ്പെടുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയിലടക്കം അവരുടെ അടിവേര് മാന്തിയെടുത്തിരിക്കുകയാണ് യുഡിഎഫ്. ഇതിന് ഉത്തരവാദി കെ. സുരേന്ദ്രനാണെന്നും സന്ദീപ്.

പാല്‍ സൊസൈറ്റിയിലെ തിരഞ്ഞെടുപ്പ് മുതല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ബിജെപി സ്ഥാനാര്‍ഥി. പാലക്കാട്ടെ ബിജെപിയെ ഈ രണ്ടുപേര്‍ക്കും എഴുതിക്കൊടുത്തതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും സന്ദീപ് പറഞ്ഞു. പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനെ മറികടന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നേടിയതിന് പിന്നാലെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

പാലക്കാട്ടെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്. യുഡിഎഫ് പ്രവര്‍ത്തകരുടേയും നേതൃത്വത്തിന്റേയും കഠിന പ്രയത്നമാണ് ഈ മുന്നേറ്റത്തിന് കാരണം. ഇങ്ങനെയൊരു ഘട്ടത്തില്‍ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരണമെന്നാണ് തന്റെ ആവശ്യമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

മീന്‍ വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം, വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ബുംമ്ര രാവിലെ തന്നെ പണി തീർത്തു…!!! 104 റൺസിന് ഓസ്ട്രേലിയ പുറത്ത്..!!! ഇന്ത്യക്ക് 46 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്….

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7