രാജ്യങ്ങളുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്…!! രാജ്യാന്തര ക്രിമിനൽ കോടതി മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു..!! സമ്മർദത്തിനു വഴങ്ങില്ലെന്നും ബെഞ്ചമിൻ നെതന്യാഹു.., ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം…

ജറുസലേം: ഗാസ യുദ്ധം നടത്തിയതിനു രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഇസ്രയേലിനെ സംരക്ഷിക്കുന്നതിന് തടസമാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘‘ ഒരു ഇസ്രയേൽ വിരുദ്ധ തീരുമാനവും ഞങ്ങളെ തടയില്ല. എല്ലാ വിധത്തിലും രാജ്യത്തെ സംരക്ഷിക്കുന്നത് തുടരും. ഞങ്ങൾ സമ്മർദത്തിനു വഴങ്ങില്ല’’ – ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

‘‘രാജ്യങ്ങളുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്. മനുഷ്യരാശിയെ സംരക്ഷിക്കാൻ ഹേഗിൽ സ്ഥാപിച്ച രാജ്യാന്തര ക്രിമിനൽ കോടതി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു. ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്’’ – ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു

സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളടക്കം തകർക്കുകയും ചെയ്യുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നെതന്യാഹുവിനെതിരായ ഐസിസി നടപടി. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റവും നെതന്യാഹുവിനും മുൻ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ കോടതി ആരോപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഗാസയിൽ ഇസ്രയേലും ഹമാസും നടത്തുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ആണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പറഞ്ഞത്. ഇതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് എന്നിവർക്കെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ഒരു വർഷത്തിലേറെയായി ഗാസയിൽ തുടരുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണ്. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ ഉൾപ്പെടെ അവരുടെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കൾ ബോധപൂർവം നിഷേധിച്ചെന്ന് ഐസിസിയുടെ ചേംബർ വിലയിരുത്തി. തുടർന്നായിരുന്നു വാറണ്ട് പുറപ്പെടുവിക്കാനുള്ള ഏകകണ്ഠമായ തീരുമാനം.

നേരത്തേ തന്നെ ഇതിനുള്ള അപേക്ഷ ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ മേയ് 20-ന് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നൽകാനുള്ള കരീം ഖാന്റെ ആവശ്യം ഇസ്രയേൽ നിരസിച്ചിരുന്നു.

ഇസ്രയേൽ, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകൾ ഏറെ ആശങ്കയുണയർത്തുന്നവയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെയുണ്ടായ ലൈംഗികാതിക്രമങ്ങളുടെ റിപ്പോർട്ടുകൾ ഏറെ ആശങ്ക ഉണർത്തുന്നവയാണ്. മാത്രമല്ല, ഗാസയിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുന്നതിലേക്കും പരിക്കുകളിലേക്കും നയിച്ച വലിയ തോതിലുള്ള ബോംബാക്രമണവുമെല്ലാം ഐസിസിയുടെ പരിഗണനയിലുണ്ടായിരുന്നു.
എന്നാൽ ഇസ്രായേലും ഹമാസും ആരോപണങ്ങൾ നിഷേധിച്ചു.

അത് ഭൂഖണ്ഡാന്തര മിസൈൽ അല്ല..!!! ഓർഷനിക് മിസൈലിന് ശബ്ദത്തേക്കാൾ പത്തുമടങ് വേഗമുണ്ട്..!!! തടുക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് പുടിൻ..!!! ആവശ്യമെങ്കിൽ ആയുധം നൽകുന്നവരെയും ആക്രമിക്കും… കടുത്തഭാഷയിൽ റഷ്യൻ പ്രസിഡൻ്റ്…

ആഫ്രിക്കന്‍ സിംഹം, രണ്ട് ബ്രൗണ്‍ കരടികള്‍, യാക്കുകള്‍ ഉൾപ്പെടെ 72 പക്ഷി മൃഗാദികൾ…!!! കൂടാതെ എയർക്രാഫ്റ്റ് മിസൈലുകളും ഉപകരണങ്ങളും..!!!.. , യുക്രൈനെതിരേ യുദ്ധം ചെയ്യാൻ സൈനികരെ നൽകിയ ഉത്തര കൊറിയയ്ക്ക് റഷ്യയുടെ പ്രതിഫലം….

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7