കണ്ണൂർ: എഡിഎം വിഷയത്തിൽ സിപിഎം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്നാണ് ദിവ്യയുടെ പ്രതികരണം. പുറത്തുവന്ന ശേഷം തന്റെ ഭാഗം കേട്ട ശേഷം നടപടിയെടുക്കാമായിരുന്നു. എന്നാൽ തൻറെ ഭാഗം കേൾക്കാൻ പാർട്ടി തയാറായില്ലെന്ന പരാതിയും ദിവ്യ ഉന്നയിച്ചു.
സംഭവത്തെത്തുറിച്ച്ഫോണിൽ വിളിച്ച നേതാക്കളെ ദിവ്യ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം.
എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാഡിൽ കഴിയുന്ന സമയത്താണ് ദിവ്യയ്ക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.
കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തുകയായിരുന്നു. ഒപ്പം പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ദിവ്യയെ നീക്കുകയും ചെയ്തിരുന്നു.