24 മണിക്കൂറിനിടെ 10ലേ​റെ ആ​ക്ര​മ​ണം… ഗ​സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 55 പേ​ർ കൊ​ല്ല​പ്പെ​ട്ടു…

ഗ​സ സി​റ്റി: 24 മ​ണി​ക്കൂ​റി​നി​ടെ ഗ​സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 55 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ല​ബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ ബൈ​റൂ​ത്തി​ൽ 10ലേ​റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. മ​ധ്യ ഗ​സ്സ​യി​ലെ നു​സൈ​റ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ആ​ളു​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന സ്കൂ​ളി​​​ന്റെ ക​വാ​ട​ത്തി​ൽ ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 10 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. നു​സൈ​റ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ക്കു​ന്നു​ണ്ട്. തെ​ക്ക​ൻ ഗ​സ്സ​യി​ലെ ഖാ​ൻ യൂ​നി​സി​ന് സ​മീ​പം അ​ൽ മ​വാ​സി​യി​ൽ വാ​ഹ​ന​ത്തി​നു​നേ​രെ ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ല​ബ​നാ​നി​ലെ കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ ബാ​ൽ​ബെ​ക്കി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​വി​ടെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. പു​രാ​ത​ന റോ​മ​ൻ നി​ർ​മി​തി​ക​ളു​ടെ അ​വ​ശേ​ഷി​പ്പു​ക​ളാ​ൽ സ​മ്പ​ന്ന​മാ​യ ഈ ​ന​ഗ​രം യു​നെ​സ്കോ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്. ല​ബ​നാ​നി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ന്ന​തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ശ​ങ്ക രേ​ഖ​​പ്പെ​ടു​ത്തി. 55 ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ഡ​ബ്ല്യു.​എ​ച്ച്.​ഒ പ്ര​തി​നി​ധി മാ​ർ​ഗ​ര​റ്റ് ഹാ​രി​സ് പ​റ​ഞ്ഞു. യ​ഥാ​ർ​ഥ സം​ഖ്യ ഇ​തി​ലും കൂ​ടു​ത​ലാ​യേ​ക്കാ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ച്ച യു​ദ്ധ​ത്തി​ൽ ഗ​സ്സ​യി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​വ​രു​​ടെ എ​ണ്ണം 43,259 ആ​യി. 101,827 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ല​ബ​നാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു സ​ന്ന​ദ്ധ​നാ​ണെ​ന്ന​തി​​​ന്റെ സൂ​ച​ന​ക​ളൊ​ന്നു​മി​​ല്ലെ​ന്ന് നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ​ട്രം​പി​​​​ന്റെ വി​ജ​യ​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹം കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​തു​വ​ഴി ത​​ന്റെ ഇം​ഗി​തം ന​ട​പ്പാ​ക്കാ​ൻ നെ​ത​ന്യാ​ഹു​വി​ന് ക​ഴി​യു​മെ​ന്നും പ​ശ്ചി​മേ​ഷ്യ വി​ദ​ഗ്ധ​നാ​യ അ​കീ​വ എ​ൽ​ദാ​ർ പ​റ​ഞ്ഞു.

യുഎസിനെ ചൊടിപ്പിച്ചു… യു​ദ്ധം ചെ​യ്യാ​ൻ അ​വ​ശ്യ​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​യും സാ​ധ​ന​ങ്ങ​ളും റ​ഷ്യ​ക്ക് ന​ൽ​കി​​…!! 15 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കും ര​ണ്ട് പൗ​ര​ന്മാ​ർ​ക്കും യു.​എ​സ് ഉ​പ​രോ​ധം..

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7