ഒരു ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ ‘യമഹ’യുടെ ചിത്രീകരണം ആരംഭിച്ചു

പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് യമഹ. അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു മാസങ്ങൾക്കു മുമ്പ് പൂജ നടന്നത്.

സുധീ ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബാംഗ്ലൂർ,കായംകുളം,ഹരിപ്പാട് മുതുകുളം, മാവേലിക്കര, പരിസരപ്രദേശങ്ങളാണ് ലൊക്കേഷൻ.

പ്രധാന അഭിനേതാക്കൾ.
ഹരി പത്തനാപുരം(പ്രമുഖ ടിവി അവതാരകനും പ്രഭാഷകനും)
തോമസ് കുരുവിള,നോബി,കോബ്ര രാജേഷ്,ഷാജി മാവേലിക്കര,വിനോദ് കുറിയന്നൂർ, നെപ്ട്യൂൺ സുരേഷ്,വിഷ്ണു ഗോപിനാഥ്, അജിത് കൃഷ്ണ. സുരേഷ് സുബ്രഹ്മണ്യൻ, ഷെജിൻ.
ആൻസി ലിനു, ചിഞ്ചു റാണി,ഉഷ കുറത്തിയാട്.
കൃഷ്ണപ്രിയഎന്നിവർ അഭിനയിക്കുന്നു.

ഡിയോ പി നജീബ് ഷാ. ഗാനരചന ശ്രീകുമാർ നായർ.സംഗീതം രതീഷ് കൃഷ്ണ.പ്രൊഡക്ഷൻ കൺട്രോളർ സുധീഷ് രാജ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജിറിസ.കലാസംവിധാനം ലാലു തൃക്കുളം. മേക്കപ്പ് സുബ്രു തിരൂർ. സ്റ്റിൽസ് അജേഷ് ആവണി. അസോസിയേറ്റ് ഡയറക്ടർ ടോമി കലവറ, അജികുമാർ മുതുകുളം. പി ആർ ഒ എം കെ ഷെജിൻ.

ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെ..!!! വിജയ്ക്ക് ആശംസകൾ നേർന്ന് സൂര്യ

സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കി..!! മുഖ്യമന്ത്രി ആർഎസ്എസിനെ സന്തോഷിപ്പിക്കുന്നുവെന്നും വി.ഡി. സതീശൻ… നാല് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിട്ട് പൂരം കലങ്ങിയിട്ടില്ലെന്ന് പറയുന്നു…

സിനിമയില്‍ അഭിനയിച്ച് നാലുകാശ് സമ്പാദിച്ചാല്‍ പോരെ…!! വീറോടെ വിജയ്..!!! ശാന്തത വിട്ട് ആവേശം കൊള്ളിക്കുന്ന പ്രസംഗം…!! ഓരോ വാക്കിനും കയ്യടി..!!! 3 ലക്ഷംപേർ പങ്കെടുത്തു… രാഷ്ട്രീയത്തിൽ ഞാനൊരു കുട്ടിയാണ്.., ഭയമില്ലാതെയാണ് ഇറങ്ങുന്നത്…!!

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7