ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനത്തിന്റെ പ്രോമോ പുറത്തിറങ്ങി. ‘ഏക് ദം ഏക് ദം’ എന്ന ഗാനത്തിന്റെ പ്രോമോ സൂചിപ്പിക്കുന്നത് ആലാപനശൈലിയാലും ഈണത്താലും നൃത്തച്ചുവടുകളാലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒന്നായിരിക്കും ഈ ഗാനം എന്നാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ മലയാള പതിപ്പ് രചിച്ചിരിക്കുന്നത് ദീപക് റാമും ആലാപനം സന്തോഷ് ഹരിഹരനുമാണ്.വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.
നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്..
https://youtu.be/uN6Hi-Xnd4g?si=oQT5e0QMcz-ovaHp
ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്