കിവീസിനെതീരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 359 റണ്‍സ് വിജയലക്ഷ്യം !

പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 359 റണ്‍സ് വിജയലക്ഷ്യം. 198-5 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് 255 റണ്‍സിന് ഓള്‍ ഔട്ടായി. സ്പിന്നർമാരായ വാഷിങ്ടൺ സുന്ദർ നാലും, രവീന്ദ്ര ജഡേജ മൂന്നും, അശ്വിൻ രണ്ടും വിക്കറ്റ് നേടി. 86 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടോം ലാഥമാണ് കിവീസിന്‍റെ ടോപ് സ്കോറര്‍.

മൂന്നാം ദിനം തുടക്കത്തിലെ അശ്വിന്‍റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാഴാക്കിയിരുന്നു. പിന്നീട് ടോം ബ്ലണ്ടലും ഫിലിപ്സും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യക്ക ഭീഷണിയാകുന്നതിനിടെയാണ് ബ്ലണ്ടലിനെ(41) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കിയത്. ജഡേജക്കെതിരെ സിക്സറിന് ശ്രമിച്ച മിച്ചല്‍ സാന്‍റ്നറെ(4) ലോംഗ് ഓണില്‍ ജസ്പ്രീത് ബുമ്ര കൈയിലൊതുക്കിയപ്പോള്‍ ടിം സൗത്തിയെ(0) അശ്വിന്‍ സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളിലെത്തിച്ചു.

മൂന്നാംദിനമായ ഇന്നത്തേത് ഉൾപ്പടെ മൂന്ന് ദിവസമാണ് ഇനി ബാക്കിയുള്ളത്. നിലവിൽ ഇന്ത്യ പന്ത്രണ്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 81/1 എന്ന നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ് നഷ്ടമായത്. പരമ്പരയിലെ ആദ്യത്തെ മത്സരം കിവീസ് സ്വന്തമാക്കിയിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7