ഈ നിയമം ഇന്ത്യയിൽ വരുമോ..? അനാവശ്യ കോളുകൾ വേണ്ട… ടെലി മാർക്കറ്റിങ് കോളുകൾ സമയ പരിധി പാലിക്കണം..!!! കർശന നിയന്ത്രണം ഏർപ്പെടുത്തി യു.എ.ഇ…!!! കമ്പനികൾക്ക് വൻതുക പിഴ…

ദുബായ്: ഇന്ത്യയിൽ മൊബൈൽ ഫോണുകളിലേക്ക് വരുന്ന ടെലി മാർക്കറ്റിങ് കോളുകൾ അനുദിനം വർദ്ധിക്കുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ തോന്നിയ സമയത്താണ് പല ഉപയോക്താക്കൾക്കും കോളുകൾ വരുന്നത്. അനാവശ്യ കോളുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഇന്ത്യയിലെ ജനങ്ങൾ, ദുബായ് സർക്കാർ നടപ്പിലാക്കിയ നിയമം ഇന്ത്യയിലും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ്.

വൻതുക പിഴ.. കർശന നിയന്ത്രണങ്ങൾ

മാര്‍ക്കറ്റിങ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് യു.എ.ഇ വന്‍തുക പിഴ ചുമത്തിത്തുടങ്ങി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ 8,55,000 ദിര്‍ഹം പിഴ ചുമത്തിയതായി ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഒക്ടോബർ ആദ്യം ടെലിമാര്‍ക്കറ്റിങ്ങിനായി വ്യക്തിഗത നമ്പറുകള്‍ ഉപയോഗിച്ചതിന് 2000 പേര്‍ക്കെതിരേ അതോറിറ്റി നടപടി സ്വീകരിച്ചിരുന്നു. പിഴയും ടെലിമാര്‍ക്കറ്റിങ്ങിന് താത്ക്കാലിക വിലക്കുമാണ് ശിക്ഷ. കൂടാതെ ടെലിമാര്‍ക്കറ്റിങ്ങിന് ഉപയോഗിച്ച വ്യക്തിഗത ഫോണ്‍നമ്പറുകള്‍ റദ്ദാക്കുകയും ചെയ്തു.

മാര്‍ക്കറ്റിങ് കോളുകള്‍ നിയന്ത്രിക്കുക, ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ട് കഴിഞ്ഞ ഓഗസ്റ്റ് മാസത്തോടെയാണ് പുതിയ ടെലിമാര്‍ക്കറ്റിങ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായത്. വ്യക്തിഗത ലാന്‍ഡ് ലൈനോ മൊബൈല്‍ നമ്പറോ മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. നിയമലംഘകര്‍ക്ക് കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് 10,000 ദിര്‍ഹം മുതല്‍ ഒന്നര ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ. നിയമപ്രകാരം കമ്പനികള്‍ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നതിന് നിശ്ചിതസമയം പാലിക്കണം. രാവിലെ ഒമ്പതിനും വൈകീട്ട് ആറ് മണിക്കും ഇടയില്‍ മാത്രമേ വിളിക്കാവൂ. മറ്റ് സമയങ്ങളില്‍ ടെലി മാര്‍ക്കറ്റിങ് കോളുകള്‍ പാടില്ലെന്നാണ് നിയമം. മാത്രമല്ല ഇത്തരം കോളുകളില്‍ നിര്‍ബന്ധിത വില്‍പ്പനതന്ത്രങ്ങൾ ഒഴിവാക്കണം. ഉപഭോക്താവിനെ സമ്മര്‍ദത്തിലാക്കാനോ തെറ്റിദ്ധരിപ്പിക്കാനോ പാടില്ല. ഒരു ദിവസത്തില്‍ ഒന്നിലേറെ തവണയോ ആഴ്ചയില്‍ രണ്ടിലേറെയോ തവണയോ ഒരാളെ വിളിക്കരുത്. ആദ്യവിളിയില്‍ തന്നെ ഉത്പന്നമോ സേവനമോ വേണ്ടെന്ന് ഒരാള്‍ പറഞ്ഞാല്‍ പിന്നീട് അവരെ വിളിക്കരുത്.

ലൈസന്‍സ് എടുക്കാതെ ടെലി മാര്‍ക്കറ്റിങ് നടത്തിയാല്‍ 75,000 ദിര്‍ഹമാണ് പിഴ. ഡു നോട്ട് കോള്‍ എന്ന് രജിസ്റ്റര്‍ ചെയ്തവരെ വിളിച്ചാല്‍ ഒന്നര ലക്ഷമാണ് പിഴ ചുമത്തുക. ഇതിനുപുറമെ നിയമലംഘകരുടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് യു.എ.ഇയില്‍ ഒരു വര്‍ഷം വരെ ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ വിലക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. തെറ്റിദ്ധാരണ പരത്തി ഉത്പന്നങ്ങള്‍ വിറ്റഴിച്ചാല്‍ 75,000 ദിര്‍ഹം വരെയാണ് പിഴ.

ഉത്പ്പന്നങ്ങളോ സേവനങ്ങളോ ഫോണ്‍ വഴി വിറ്റഴിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഫ്രീസോണിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം നിയമം ബാധകമാണ്. എസ്.എം.എസ്, ഫോണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ടെലിമാര്‍ക്കറ്റിങ് ചെയ്യുന്ന കമ്പനികളെല്ലാം നിയമത്തിന്റെ പരിധിയില്‍വരും. ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി, യു.എ.ഇ.സെന്‍ട്രല്‍ ബാങ്ക്, സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിറ്റി, പ്രാദേശിക ലൈസന്‍സിങ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് നടപടികളെടുക്കുന്നത്.

ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കും…!!! 24 മണിക്കൂറും സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ്…!!! സ്ഥാനം ഒഴിഞ്ഞ് മാന്യത കാട്ടി..!! നിരവധി പുരസ്കാരങ്ങൾ കിട്ടിയ വ്യക്തിയാണ്…!! സാധാരണക്കാർക്ക് സമീപിക്കാവുന്ന നേതാവാണെന്നും കോടതിയിൽ വാദിച്ച് പി.പി. ദിവ്യ…!!! അഴിമതിക്കെതിരെ സന്ദേശം നൽകുകയാണ് ഉണ്ടായത്..!! പങ്കെടുക്കില്ലേ എന്ന് കളക്ടർ ചോദിച്ചു…

എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടു..!! പിന്നീട് മണിക്കൂറുകളോളം സ്റ്റേഷനില്‍ തന്നെ ഉണ്ടായിരുന്നു…!! തലകുനിച്ച് ഇരുന്നും മൊബൈൽ നോക്കിയും പ്ലാറ്റ് ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നും സമയം ചെലവഴിച്ചു..!! അസ്വസ്ഥനായിരുന്ന നവീൻ ബാബു റെയിൽവേ ട്രാക്കിൽ ഇറങ്ങുകയും ചെയ്തു …!!! ഒരു മണി ആയപ്പോൾ തിരിച്ച് ക്വാർട്ടേഴ്സിലേക്ക്…!!!

No unwanted calls in UAE, telemarketing firms fined 8,55,000 Dhirham

തിങ്കളാഴ്ച സന്തോഷത്തോടെ ഓഫീസിലെത്തി..!! അവസാന ജോലികൾ ചെയ്തു തീർത്തു..!! വെള്ളിയാഴ്ച പോകാനിരുന്നത് മാറ്റിവച്ചതായിരുന്നു…; ജീവനൊടുക്കിയത് പുലർച്ചെ..!!! 5മണിക്ക് സഹപ്രവർത്തകരിലൊരാൾക്ക് മെസേജ് അയച്ചു…!! വീടിൻ്റെ വാതിൽ അടച്ചിരുന്നില്ല.., ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു…!! അന്ന് നടന്നത് ഇതാണ്…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7