അടുത്ത പണി വരുന്നുണ്ട്…!!! തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാൻ നീക്കം…!!! നവംബർ ഒന്നുമുതൽ കൂട്ടാനിരുന്നതാണ്…!! പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്നാംതവണ…. നിരക്കുകൾ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷന്‍. നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനായിരുന്നു കമ്മിഷന്റെ നീക്കം. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധിപ്പിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

പൊതുജനാഭിപ്രായം തേടി
2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഈ മാസം അവസാനം പ്രഖ്യാപിക്കാനാണ് റഗുലേറ്ററി കമ്മിഷൻ തയാറെടുക്കുന്നത്. കെഎസ്ഇബി നിരക്കു വര്‍ധന ശുപാര്‍ശ ചെയ്തതിനുശേഷം വിവിധ ജില്ലകളില്‍ പൊതുജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷന്‍ അന്തിമ താരിഫ് നിര്‍ണയിച്ചിരിക്കുന്നത്. ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്കു വര്‍ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ റഗുലേറ്ററി കമ്മിഷനും വൈദ്യുതി വകുപ്പിനും ഇതിനോടു യോജിപ്പില്ല.

പിപി ദിവ്യയെ കാണാനില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി..!!! ജനപ്രതിനിധിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ ഇവരെ 20 ഒക്ടോബര്‍ മുതല്‍ കാണാനില്ല..!! പരാതി സ്വീകരിച്ച് പൊലീസ്..!!!

8 മണിവരെ എഡിഎം റെയിൽവേ സ്റ്റേഷന്റെ സമീപത്ത്… പിന്നീട് സ്ഥലത്ത് നിന്ന് പോയി… മൊബൈൽ ടവർ വിവരങ്ങൾ പുറത്ത്…!!! ദിവ്യ എത്തിയത് സിനിമ സ്റ്റൈലിൽ…

3.50 രൂപയാക്കണം
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ രണ്ടു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. 2022 ജൂണ്‍ 26നും 2023 നവംബര്‍ 1നുമാണ് നിരക്ക് വര്‍ധന നടപ്പാക്കിയത്. 0-40 പ്രതിമാസ ഉപയോഗമുള്ള ബിപിഎല്‍ വിഭാഗത്തെ വര്‍ധനവില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബാക്കി യൂണിറ്റുകള്‍ രണ്ടു തവണയായി 10 പൈസ മുതല്‍ 90 പൈസ വരെ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമേയാണു പുതിയ നിരക്കു വര്‍ധനയ്ക്കുള്ള ശുപാര്‍ശ നടപ്പാക്കാന്‍ പോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 0-50 യൂണിറ്റിന് 3.15 രൂപയായിരുന്നു നിരക്ക്. ഇപ്പോള്‍ ഇത് 3.25 രൂപയാണ്. ഇത് 2024-25ല്‍ 3.35 ആയും അടുത്ത വര്‍ഷം 3.50 രൂപയായും വര്‍ധിപ്പിക്കണമെന്നാണു ശുപാര്‍ശ.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പുള്ള നിരക്ക്

0-50 യൂണിറ്റ് – 3.15 രൂപ

51-100 യൂണിറ്റ് – 3.70 രൂപ

101-150 യൂണിറ്റ് – 4.80 രൂപ

151-200 യൂണിറ്റ് – 6.40 രൂപ

201-250 യൂണിറ്റ് – 7.60 രൂപ

0-300 യൂണിറ്റ് – 5.80 രൂപ

0-350 യൂണിറ്റ് – 6.60 രൂപ

0-400 യൂണിറ്റ് – 6.90 രൂപ

0-500 യൂണിറ്റ് – 7.10 രൂപ

500 യൂണിറ്റിന് മുകളില്‍ – 7.90 രൂപ

2023ലെ വര്‍ധനയ്ക്കു ശേഷമുള്ള നിരക്ക്

0-50 യൂണിറ്റ് – 3.25 രൂപ

51-100 യൂണിറ്റ് – 4.05 രൂപ

101-150 യൂണിറ്റ് – 5.10 രൂപ

151-200 യൂണിറ്റ് – 6.95 രൂപ

201-250 യൂണിറ്റ് – 8.20 രൂപ

0-300 യൂണിറ്റ് – 6.40 രൂപ

0-350 യൂണിറ്റ് – 7.25 രൂപ

0-400 യൂണിറ്റ് – 7.60 രൂപ

0-500 യൂണിറ്റ് – 7.90 രൂപ

500 യൂണിറ്റിന് മുകളില്‍ – 8.80 രൂപ

ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ വന്‍ വര്‍ധനവാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയത്. നൂറു രൂപയില്‍ അധികം നിരക്ക് കൂട്ടിയിട്ടുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പുള്ള നിരക്ക് : സിംഗിള്‍ ഫേസ്, ത്രീ ഫേസ് ക്രമത്തില്‍

0-50 യൂണിറ്റ് – 35 രൂപ, 90 രൂപ

51-100 യൂണിറ്റ് – 45 രൂപ, 90 രൂപ

101-150 യൂണിറ്റ് – 55, 100 രൂപ

151-200 യൂണിറ്റ് – 70, 100 രൂപ

201-250 യൂണിറ്റ് – 80, 100 രൂപ

0-300 യൂണിറ്റ് – 100, 110 രൂപ

0-350 യൂണിറ്റ് – 110, 110 രൂപ

0-400 യൂണിറ്റ് – 120, 120 രൂപ

0-500 യൂണിറ്റ് – 130, 130 രൂപ

500 യൂണിറ്റിന് മുകളില്‍ – 150, 150 രൂപ

2023ലെ വര്‍ധനയ്ക്കു ശേഷമുള്ള നിരക്ക് : സിംഗിള്‍ ഫേസ്, ത്രീ ഫേസ് ക്രമത്തില്‍

0-50 യൂണിറ്റ് – 40 രൂപ, 100 രൂപ

51-100 യൂണിറ്റ് – 65 രൂപ, 140 രൂപ

101-150 യൂണിറ്റ് – 85, 170 രൂപ

151-200 യൂണിറ്റ് – 120, 180 രൂപ

201-250 യൂണിറ്റ് – 130, 200 രൂപ

0-300 യൂണിറ്റ് – 150, 205 രൂപ

0-350 യൂണിറ്റ് – 175, 210 രൂപ

0-400 യൂണിറ്റ് – 200, 210 രൂപ

0-500 യൂണിറ്റ് – 230, 235 രൂപ

500 യൂണിറ്റിന് മുകളില്‍ – 260, 260 രൂപ

നിരക്കു വര്‍ധനവിനായി കെഎസ്ഇബി റെഗുലേറ്ററി കമ്മിഷന് നല്‍കിയിരിക്കുന്ന ശുപാര്‍ശ (2024-25, 2025-26, 2026-27 ക്രമത്തില്‍)

0-50 യൂണിറ്റ് – 3.35, 3.50, 3.50 രൂപ

51-100 യൂണിറ്റ് – 4.25, 4.45, 4.45 രൂപ

101-150 യൂണിറ്റ് – 5.30, 5.50, 5.55 രൂപ

151-200 യൂണിറ്റ് – 7.20, 7.45, 7.50 രൂപ

201-250 യൂണിറ്റ് – 8.50, 8.75, 8.80 രൂപ

0-300 യൂണിറ്റ് – 6.70, 6.95, 7.00 രൂപ

0-350 യൂണിറ്റ് – 7.55, 7.80, 7.85 രൂപ

0-400 യൂണിറ്റ് – 7.90, 8.15, 8.20 രൂപ

0-500 യൂണിറ്റ് – 8.20, 8.45, 8.50 രൂപ

500 യൂണിറ്റിന് മുകളില്‍ – 9.10, 9.35, 9.40 രൂപ

ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ നിരക്കു വര്‍ധനയ്ക്കുള്ള ശുപാര്‍ശ (സിംഗിള്‍ ഫേസ് 2024-25, 2025-26, 2026-27 ക്രമത്തില്‍)

0-50 യൂണിറ്റ് – 50, 55, 55 രൂപ

51-100 യൂണിറ്റ് – 80, 90, 90 രൂപ

101-150 യൂണിറ്റ് – 100, 110, 110 രൂപ

151-200 യൂണിറ്റ് – 150, 160, 165 രൂപ

201-250 യൂണിറ്റ് – 160, 170, 175 രൂപ

0-300 യൂണിറ്റ് – 180, 190, 195 രൂപ

0-350 യൂണിറ്റ് – 205, 215, 220 രൂപ

0-400 യൂണിറ്റ് – 230, 240, 245 രൂപ

0-500 യൂണിറ്റ് – 260, 270, 275 രൂപ

500 യൂണിറ്റിന് മുകളില്‍ – 290, 310, 315 രൂപ

ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ നിരക്കു വര്‍ധനയ്ക്കുള്ള ശുപാര്‍ശ (ത്രീ ഫേസ് 2024-25, 2025-26, 2026-27 ക്രമത്തില്‍)

0-50 യൂണിറ്റ് – 150, 170, 175 രൂപ

51-100 യൂണിറ്റ് – 170, 180, 185 രൂപ

101-150 യൂണിറ്റ് – 200, 210, 215 രൂപ

151-200 യൂണിറ്റ് – 210, 220, 225 രൂപ

201-250 യൂണിറ്റ് – 230, 240, 245 രൂപ

0-300 യൂണിറ്റ് – 235, 245, 250 രൂപ

0-350 യൂണിറ്റ് – 240, 250, 255 രൂപ

0-400 യൂണിറ്റ് – 240, 250, 255 രൂപ

0-500 യൂണിറ്റ് – 265, 275, 280 രൂപ

500 യൂണിറ്റിന് മുകളില്‍ – 300, 310, 315 രൂപ

2022-27 കാലയളവിലെ റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ച വരവു കമ്മി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നിരക്ക് പരിഷ്‌കരണ ശുപാര്‍ശ വച്ചിരിക്കുന്നത്. അതിനാല്‍ അതില്‍ കാര്യമായ കുറവ് വരുത്താന്‍ സാധ്യതയില്ല. 2022ല്‍ കെഎസ്ഇബി നല്‍കിയ 5 വര്‍ഷത്തെ ബഹു വര്‍ഷ നിരക്ക് പരിഷ്‌കരണ ശുപാര്‍ശ തള്ളിയ റഗുലേറ്ററി കമ്മിഷന്‍ ഒരു വര്‍ഷത്തേക്കും 2023ല്‍ നല്‍കിയ 4 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണ ശുപാര്‍ശ 8 മാസത്തേക്കുമാണ് പരിഷ്‌കരിച്ചത്. ഇത്തവണ 2024 ജൂലൈ 1 മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്കാണു കെഎസ്ഇബി ശുപാര്‍ശ.

Kerala Electricity Bills to Soar: KSEB Proposes Steep Rate Hike After Bypoll
Electricity Board Electricity KSEB Electricity Bill Kerala Government

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7