5,714 ബില്‍ പരാതിപ്പെട്ടപ്പോള്‍ 300 ആയി കുറഞ്ഞു; നടന്‍ മധുപാലിന്റെ വൈദ്യുതി ബില്‍ സംബന്ധിച്ച പരാതിയില്‍ വിശദീകരണവുമായി കെഎസ്ഇബി

തിരുവനന്തപുരം: നടന്‍ മധുപാലിന്റെ വൈദ്യുതി ബില്‍ സംബന്ധിച്ച പരാതിയില്‍ വിശദീകരണവുമായി കെഎസ്ഇബി. ലോക്ഡൗണിനെ തുടര്‍ന്ന് ഫെബ്രുവരി, മാര്‍ച്ച് മാസത്തെ റീഡിങ് എടുക്കാന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സപ്ലെകോഡ് 2014 റെഗുലേഷന്‍ 124 പ്രകാരം മധുപാലിന്റെ തൊട്ടു മുമ്പുള്ള 3 ബില്ലിങ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് ബില്ലു ചെയ്യുകയായിരുന്നു.

ജൂണ്‍ നാലാം തീയതി ഏപ്രില്‍, മേയ് മാസത്തെ ഉപഭോഗത്തിന്റെ റീഡിങ് എടുക്കാന്‍ ചെന്നെങ്കിലും ഗേറ്റ് അടഞ്ഞു കിടന്നതിനാല്‍ റീഡിങ് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് തൊട്ടു മുന്‍പുള്ള 3 ബില്ലിങ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് തന്നെ വീണ്ടും ബില്ല് ചെയ്തു.

തൊട്ടുമുന്‍പുള്ള രണ്ടു ബില്ലുകളും ചേര്‍ന്ന തുകയായ 5,714 രൂപ ബില്ലു ലഭിച്ച മധുപാല്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ചെയര്‍മാന്റെ നിര്‍ദേശപ്രകാരം സെക്ഷന്‍ ഓഫിസിലെ ജീവനക്കാര്‍ മധുപാലിന്റെ വീട്ടിലെത്തി. ഈ സമയത്ത് വീടിന്റെ അറ്റകുറ്റപണി നടന്നിരുന്നതിനാല്‍ യഥാര്‍ഥ റീഡിങ് എടുക്കാന്‍ കഴിഞ്ഞു. ഈ റീഡിങ് അനുസരിച്ച് ബില്ല് പുനഃക്രമീകരിച്ചപ്പോഴാണ് തുക കുറഞ്ഞ് 300 രൂപ വന്നത്.

ഡോര്‍ ലോക്ക് പ്രകാരം ചെയ്ത ശരാശരിയേക്കാള്‍ കുറവാണ് ഉപഭോഗമെങ്കില്‍ സെക്ഷന്‍ ഓഫിസില്‍ അറിയിച്ച് യഥാര്‍ഥ റീഡിങ് എടുത്ത് ബില്ല് ചെയ്യാന്‍ ആവശ്യപ്പെടാന്‍ ഏതൊരു ഉപഭോക്താവിനും അവകാശമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7