എല്ലാവരും കൈവിട്ടു..!!! ദിവ്യയെ തെറിപ്പിച്ചത് മുഖ്യമന്ത്രി ഇടപെട്ട്..!!! സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നിർദേശിച്ചു…, ഇതോടെ സംരക്ഷണം ഒരുക്കുന്നതിൽ നിന്ന് പിന്മാറി നേതാക്കൾ…

കൊച്ചി: പിപി ദിവ്യയെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കുന്നതിൽ നിർണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടൽ. പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതോടെയാണ് പി പി ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കുന്ന സമീപനത്തിൽ നിന്ന് കണ്ണൂർ ജില്ലാ നേതൃത്വം പിന്‍മാറിയത്.

കെ.കെ.രത്‌നകുമാരിയെ പകരം പ്രസിഡന്റായി പരിഗണിക്കാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിലവിൽ ആരോഗ്യം- വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷയാണ്.

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് നേരത്തെ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ്യ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണു പാർട്ടി സ്വീകരിച്ചത്.

സമഗ്രമായ അന്വേഷണം നടത്തണമെന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇക്കാര്യം ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ.രത്‌നകുമാരിയെ പരിഗണിക്കാൻ തീരുമാനിച്ചെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം കെ.നവീൻ ബാബുവിന് എതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ജില്ലാ കളക്ടറുടെ റിപ്പോർട്ട്. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിൽ എഡിഎം മനപൂർവം കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയേയും കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെയും പൊലീസ് ഇന്ന് ചോദ്യംചെയ്യും.

കലക്ടറേറ്റിലെ ജീവനക്കാർക്ക് കലക്ടറോട് അമർഷം..!! മാപ്പ് അപേക്ഷിച്ചുള്ള കണ്ണൂർ കലക്ടറുടെ കത്ത് നവീൻ ബാബുവിൻ്റെ വീട്ടിൽ സബ് കലക്ടർ രാവിലെ എത്തിച്ചു..!!! യാത്രയയപ്പ് ചടങ്ങിനു ശേഷം ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നു…!!! അന്ത്യകര്‍മങ്ങള്‍ കഴിയുന്നതു വരെ പത്തനംതിട്ടയിലുണ്ടായിരുന്നു..,

പി പി ദിവ്യയെ പ്രതിചേര്‍ത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റമാണ് പി പി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.

രാവിലെ നടത്തേണ്ട പരിപാടി വൈകീട്ട് ആക്കിയത് ദിവ്യയ്ക്ക് വേണ്ടി..? കണ്ണൂർ കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണം… യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടു…. ആരൊക്കെ കുറ്റക്കാരായിട്ടുണ്ടോ അവരെയൊക്കെ ശിക്ഷിക്കണമെന്നും പത്തനംതിട്ട സിപിഎം

അതിനിടെ പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത് സിപിഐഎമ്മിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ദിവ്യക്കെതിരെ കൊലക്കുറ്റം ചുമത്തുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

കുട്ടികളുടെ മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്‌നശരീരം പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമെന്ന് ഹൈക്കോടതി ; വാതില്‍ അടയ്ക്കാതെ മാതാവുമായി പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തിലാണ് ഹൈക്കോടി നിരീക്ഷണം

ചിതയിലേക്കു തീ പകര്‍ന്നത് പെണ്‍മക്കളായ നിരുപമയും നിരഞ്ജനയും… കത്തുന്ന ചിതയ്ക്കു മുന്നില്‍ വിങ്ങിപ്പൊട്ടി ബന്ധുക്കളും സുഹൃത്തുക്കളും…!! എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട…

Pinarayi Vijayan on P P Divya Kannur ADM’s death
ADM Naveen Babu Death cpim P P Divya pinarayi vijayan

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7