ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ്: ഇന്ത്യയ്ക്ക് അടിതെറ്റി, 46 റണ്‍സിന് പുറത്തായി

ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അടിപതറിവീണു. ആദ്യ ഇന്നിങ്‌സില്‍ ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 46 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ അഞ്ചു പേര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 49 പന്തില്‍ 20 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്‌കോറാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ ഇന്നിങ്‌സില്‍ പിറന്നത്. 2020 ല്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ 36 റണ്‍സിനു പുറത്തായിട്ടുണ്ട്. 1974ല്‍ ഇംഗ്ലണ്ടിനോട് ഒരു ഇന്നിങ്‌സില്‍ 42 റണ്‍സിനും ഓള്‍ഔട്ടായി. നാട്ടില്‍ നടന്ന ടെസ്റ്റുകളില്‍ ടീം ഇന്ത്യയുടെ ചെറിയ ഇന്നിങ്‌സ് സ്‌കോര്‍ കൂടിയാണിത്.

63പന്തുകള്‍ നേരിട്ട ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 13 റണ്‍സെടുത്തും പുറത്തായി. ന്യൂസീലന്‍ഡിനായി ഫാസ്റ്റ് ബോളര്‍ മാറ്റ് ഹെന്റി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. വില്‍ ഒറൂക്ക് നാലു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പൂജ്യത്തിനു പുറത്തായത്.

കുട്ടികളുടെ മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്‌നശരീരം പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമെന്ന് ഹൈക്കോടതി ; വാതില്‍ അടയ്ക്കാതെ മാതാവുമായി പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തിലാണ് ഹൈക്കോടി നിരീക്ഷണം

ഏഴാം ഓവറില്‍ പേസര്‍ ടിം സൗത്തിയുടെ പന്തില്‍ രോഹിത് ബോള്‍ഡാകുകയായിരുന്നു. വില്‍ ഒറൂകിന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് ക്യാച്ചെടുത്തു കോലിയെയും മടക്കി. പിന്നാലെ മാറ്റ് ഹെന്റിയുടെ പന്തില്‍ സര്‍ഫറാസും പുറത്തായി. ആറു പന്തുകള്‍ നേരിട്ട രാഹുലിനെ കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ ക്യാച്ചെടുത്തു മടക്കി. മാറ്റ് ഹെന്റിയുടെ പന്തില്‍ ജഡേജയും പുറത്തായി. ലഞ്ചിനു പിന്നാലെ നേരിട്ട ആദ്യ പന്തില്‍ അശ്വിനും പുറത്തായി.

സ്‌കോര്‍ 39ല്‍ നില്‍ക്കെ പൊരുതിനിന്ന ഋഷഭ് പന്തിനെ മാറ്റ് ഹെന്റി ടോം ലാഥത്തിന്റെ കൈകളിലെത്തിച്ചു. വാലറ്റവും പൊരുതാതെ കീഴടങ്ങിയതോടെ ഇന്ത്യ 31.2 ഓവറില്‍ 46 റണ്‍സില്‍ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7