ഇനി തെരഞ്ഞെടുപ്പ് കാലം…!! വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്..!! മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചു…, വോട്ടെണ്ണല്‍ നവംബര്‍ 23ന്..!!!

ന്യൂഡല്‍ഹി: കേരളത്തിൽ വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മാഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പമാണ് കേരളത്തിലും തെരഞ്ഞെടുപ്പ് നടക്കുക. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 13-നും 20-നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്. മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. നവംബര്‍ 20ന് ആയിരിക്കും മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുക. 288 മണ്ഡങ്ങളിലേക്ക് ഒറ്റഘട്ടമായായിരിക്കും ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. രണ്ട് സംസ്ഥാനത്തേയും വോട്ടെണ്ണല്‍ നവംബര്‍ 23-നും നടക്കും.

വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കും. എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയാണ് രണ്ട് നിയമസഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. റായ്ബറേലി, വയനാട് എന്നീ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ജയിച്ച് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് പെട്രോൾ പമ്പ് ഉടമ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പുറത്ത്…!!! കൈക്കൂലി നൽകിയില്ലെങ്കിൽ ഈ ജന്മത്തിൽ അനുമതി ലിഭിക്കില്ല.., ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റു ബിസിനസുകളിലും തടസ്സമുണ്ടാക്കുമെന്ന് നവീൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ

‘‘ചേച്ചിക്ക് സന്തോഷമായോ ഒരു ജീവൻ എടുത്തപ്പോൾ? ‘‘മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോര…, എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് ..!! എഡിഎം നവീൻ ബാബുവിനെ മരണത്തിന് പിന്നാലെ പി.പി. ദിവ്യയ്ക്കു നേരെ രൂക്ഷ വിമര്‍ശനം…

ദുബായിലേക്കു പോകുന്നയാളുകൾക്ക് സൗജന്യ താമസവും മറ്റും നൽകുന്ന ‘അമാന എംബ്രേസ്’ പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് പ്രതികളുണ്ടെന്ന് ഡിവൈഎഫ്ഐ…!!! എം.കെ.മുനീറിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി

വലിയ തിരക്കും സംഘര്‍ഷവുമുണ്ടാകും… അത് വര്‍ഗീയവാദികള്‍ ഉപയോഗിക്കും…!!! ഒരു വിശ്വാസിയും വര്‍ഗീയവാദിയല്ല…, ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് വേണമെന്ന് എം.വി. ഗോവിന്ദന്‍..!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7