ഇപ്പോള്‍ എന്തിനാണ് അറസ്റ്റു ചെയ്തെന്ന് മനസ്സിലാകുന്നില്ല..!!! ആരാണ് ഇതിന്റെ പുറകില്‍ കളിക്കുന്നത്..? കണ്ണീര് കുടിപ്പിച്ചവര്‍ക്കുള്ള ഫലം ദൈവം നല്‍കുമെന്നും ബാല…? ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു…

കൊച്ചി: മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമര്‍ശങ്ങള്‍ പാടില്ലെന്നും കോടതി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്ന് പുലര്‍ച്ചെയാണ് നടന്‍ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം തന്നെ ഇപ്പോള്‍ എന്തിനാണ് അറസ്റ്റു ചെയ്തെന്ന് മനസ്സിലാകുന്നില്ലെന്ന് ബാല പ്രതികരിച്ചു. മൂന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ ആരാണ് ഇതിന്റെ പുറകില്‍ കളിക്കുന്നത്. ഇപ്പോള്‍ കുടുംബത്തെ ആരാണ് കൊണ്ടുവന്നതെന്നും ബാല ചോദിച്ചു. മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ ബാലയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം.

‘ഞാന്‍ മൂന്ന് ആഴ്ചയായി ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഞാന്‍ അക്കാര്യത്തില്‍ കൊടുത്ത ഉറപ്പ് പാലിച്ചിട്ടിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ല. എന്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം ഇപ്പോ ആരാണ് കളിക്കുന്നതെന്ന് പരിശോധിക്കണം. കുടുംബത്തെ ഇപ്പോള്‍ വലിച്ചിഴയ്ക്കുന്നത് ഞാനല്ല. എന്തിന് വേണ്ടിയാണ് ഇതെന്ന് നിങ്ങള്‍ തീരുമാനിക്കൂ. എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും. ഇനി വെറുതെയിരിക്കില്ല. കണ്ണീര് കുടിപ്പിച്ചവര്‍ക്കുള്ള ഫലം ദൈവം നല്‍കും” ബാല പറഞ്ഞു.

‘വണ്ടിയൊക്കെ ആകുമ്പോ തട്ടും… ഞാൻ ഇതൊന്നും കണ്ട് പേടിക്കില്ല..!! മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജുവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു…!!! വൈദ്യ പരിശോധനയ്ക്ക് സഹകരിച്ചില്ലെന്ന് പൊലീസ്..!!!

ചൂരൽ കൊണ്ട് അടിച്ചപ്പോൾ കരയാത്തതിനാൽ ക്രൂരമായി വീണ്ടും മർദിച്ചു..!! പരാതി പിൻവലിച്ചാൽ 3 വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം…!!! അഞ്ചുവയസ്സുകാരനെ ക്രൂരമായി മർദിച്ച അധ്യാപിക ഒളിവിൽ..!! പൊലീസിനും വീഴ്ചയെന്ന് മാതാപിതാക്കൾ…,

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുന്‍ പങ്കാളിയുമായുള്ള കരാര്‍ ലംഘിച്ചതിനു ഐപിസി 406, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. കുടുംബപ്രശ്‌നങ്ങളില്‍ ചില പ്രതികരണങ്ങള് ബാലയും മുന്‍ ഭാര്യയും സമൂഹമാധ്യമത്തില്‍ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളും സമൂഹമാധ്യമത്തില്‍ ബാല നടത്തിയിരുന്നു.

പരിപാടിയിൽ പങ്കെടുക്കാൻ എന്റെ പേര് പറഞ്ഞപ്പോൾ സംഘടനയിലെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചെങ്കിൽ അത് ആർഎസ്എസിന്റെ വിശാലത…!!! വിശുദ്ധന്മാര്‍ എന്നാണ് ഇവരെ വിളിക്കേണ്ടത്… ഒരു നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമമെന്നും ഔസേപ്പച്ചൻ…

pathram desk 1:
Related Post
Leave a Comment