‘വണ്ടിയൊക്കെ ആകുമ്പോ തട്ടും… ഞാൻ ഇതൊന്നും കണ്ട് പേടിക്കില്ല..!! മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജുവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു…!!! വൈദ്യ പരിശോധനയ്ക്ക് സഹകരിച്ചില്ലെന്ന് പൊലീസ്..!!!

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാർ കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാർ ബൈക്കിലും വൈദ്യുത പോസ്റ്റിലുമിടിച്ചത്. അപകടത്തിൽ യാത്രക്കാരന് സാരമായ പരിക്കില്ല.

മ്യൂസിയം സ്റ്റേഷനിൽ എത്തിച്ചപ്പോൾ ബൈജുവിനെ ബ്രെത് അനലൈസർ പരിശോധനക്ക് വിധേയനാകിയിരുന്നു. ഇതു പോസിറ്റീവ് ആയതോടെയാണ് നടനെ ആശുപത്രിയിൽ എത്തിച്ചത്. ഈ പരിശോധനക്ക് നിയമപരമായ പിൻബലം ഇല്ല. എന്നാൽ വൈദ്യപരിശോധനക്ക് തയ്യാറായില്ലെന്നും മണം ഉണ്ടെന്നുളള ഡോക്ടറുടെ സർട്ടിഫിക്കേറ്റ് മതിയെന്നുമാണ് സിഐ പറയുന്നത്.

സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് വണ്ടിയൊക്കെ ആകുമ്പോ തട്ടും… ഞാൻ ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് ബെെജു പറഞ്ഞതായി റിപ്പോർട്ടുണ്ട്.

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കൺട്രോൾ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറൽ ആശുപത്രിയിലെത്തിച്ചു എങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു.

മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. ബൈക്ക് യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

ബി. സന്തോഷ് കുമാർ എന്ന നടൻ ബൈജുവിന്‍റെ ആഡംബര കാർ കഴിഞ്ഞ ഒരു വര്‍ഷമായി ഓടിയത് ചട്ടങ്ങൾ ലംഘിച്ച്..!! രജിസ്റ്റർ ചെയ്തത് ഹരിയാനയിൽ… എൻ.ഒ.സി. ഹാജരാക്കിയില്ല.., റോഡ് നികുതി പോലും ഇത് വരെ അടച്ചിട്ടില്ല..!! സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഏഴ് തവണ പിഴ ചുമത്തി

ജയിലിൽ രാമായണം നാടകം അവതരിപ്പിച്ചു…!! സീതാദേവിയെ അന്വേഷിച്ച് പോയ ‘വാനരന്മാർ’ ജയിൽചാടി…, ജില്ലാ ജയിലിലെ സ്റ്റേജ് പരിപാടിക്കിടെ മുങ്ങിയതിൽ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട തടവുപുള്ളിയും…

ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ വലതു ടയർ പഞ്ചറായിരുന്നു.  ടയർ മാറ്റി ഇട്ട്   സ്റ്റേഷനിലേക്ക് കൊണ്ടു വരാൻ ബൈജുവിന്‍റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തി. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി. പൊലീസ് കാർ മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് ക്യാമാറാമാനെ കൈയേറ്റം ചെയ്യാനും ബൈജു ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.

അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോട് ക്രൂരത കാട്ടൽ.., നടൻ ബാല അറസ്റ്റിൽ… മുൻഭാര്യയും മകളും നൽകിയ പരാതിയിലാണ് അറസ്റ്റ്…

മദ്രസ പിരിച്ചുവിടൽ നിർദേശം കേരളത്തെ ബാധിക്കില്ല..!!! സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസ ബോര്‍ഡുകളോ അധ്യാപകരോ ഇല്ല…!!! എന്നാൽ മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല സാഹചര്യം…

മാലയിട്ട് ഇരുമുടി കെട്ടുമായിവരുന്ന ഒരു തീർഥാടകനും തിരിച്ചു പോകേണ്ടിവരില്ല…!!! സർക്കാരിന് ഒരു വാശിയുമില്ല.., ശബരിമലയിൽ എത്തിയശേഷം സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്നും മന്ത്രി

Actor Baiju Santhosh Arrested Baiju Kerala News Thiruvananthapuram News Kerala Police Road Accident

pathram desk 1:
Related Post
Leave a Comment