ചൂരൽ കൊണ്ട് അടിച്ചപ്പോൾ കരയാത്തതിനാൽ ക്രൂരമായി വീണ്ടും മർദിച്ചു..!! പരാതി പിൻവലിച്ചാൽ 3 വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം…!!! അഞ്ചുവയസ്സുകാരനെ ക്രൂരമായി മർദിച്ച അധ്യാപിക ഒളിവിൽ..!! പൊലീസിനും വീഴ്ചയെന്ന് മാതാപിതാക്കൾ…,

തൃശൂർ: യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപിക ഒളിവിൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ നെടുപുഴ പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ല എന്ന കാരണത്താൽ അഞ്ചുവയസ്സുകാരനെ അധ്യാപികയായ സെലിൻ ക്രൂരമായി മർദിച്ചത്. ആദ്യം ചൂരൽ കൊണ്ട് അടിച്ചെന്നും കരയാത്തതിനെ തുടർന്നാണ് വീണ്ടും മർദിച്ചതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. കുട്ടിയുടെ കാലിൽ നിരവധി മുറിവുകളുണ്ട്.

ഇവരെ അറസ്റ്റുചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അതേസമയം അധ്യാപികയെ ജോലിയിൽനിന്ന്‌ സസ്പെൻഡ് ചെയ്തതായി കുരിയച്ചിറ സെയ്ൻ്റ് ജോസഫ്സ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ അറിയിച്ചു. അധ്യാപികയ്ക്കെതിരേ ജുവനെൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസുണ്ട്.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ..!! എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യയാണ് അഴിമതിയാരോപണമുന്നയിച്ചത്…

സഞ്ജുവിന് 18 കോടി രൂപ..!!! രാജസ്ഥാൻ റോയൽസ് പ്രഥമ പരിഗണന നൽകുന്ന ക്യാപ്റ്റൻ…!! ജയ്സ്വാളിനും 18 കോടി… ബട്‍ലറിന് പതിനാലും പരാഗിന് 11 കോടിയും നൽകും

എന്നാൽ സംഭവത്തിൽ പൊലീസ് കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് പരാതി. മാത്രമല്ല, പരാതി പിൻവലിക്കാൻ മാതാപിതാക്കൾക്ക് മേൽ സ്കൂൾ അധികൃതർ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്. പരാതി പിൻവലിച്ചാൽ കുട്ടിക്ക് 3 വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം ചെയ്തെന്നാണ് വിവരം.

അതേസമയം ബാലാവകാശ കമ്മിഷനും മറ്റും ഇതിനൊപ്പം പരാതി നൽകിയിരുന്നെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണം…!! ഇസ്രയേലിലെ സൈനിക കേന്ദ്രത്തിൽ ഹിസ്‍ബുല്ലയുടെ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു..!! 60 പേർക്ക് പരുക്ക്…!!! ഏഴ് സൈനികരുടെ നില അതീവ ഗുരുതരം..

‘വണ്ടിയൊക്കെ ആകുമ്പോ തട്ടും… ഞാൻ ഇതൊന്നും കണ്ട് പേടിക്കില്ല..!! മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജുവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു…!!! വൈദ്യ പരിശോധനയ്ക്ക് സഹകരിച്ചില്ലെന്ന് പൊലീസ്..!!!

നമ്മുടെ സഹോദരിമാരെ ഏതെങ്കിലും ദുഷ്ട വ്യക്തികള്‍ തൊടാന്‍ ധൈര്യപ്പെട്ടാല്‍ ഈ വാളുപയോഗിച്ച് അവന്റെ കൈ വെട്ടണം…!!! പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിജെപി എംഎൽഎ..!! വിജയദശമി ആഘോഷങ്ങളുടെ ഭാഗമായാണ് ആയുധങ്ങൾ വിതരണം ചെയ്തത്…

UKG Student Brutally Assaulted Teacher Absconding Pressure to Withdraw Complaint Assault Teacher Kerala News Thrissur News

pathram desk 1:
Related Post
Leave a Comment