കൊച്ചി: സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്തു. വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച പഥസഞ്ചലന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്ത്. പരിപാടിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.
രാഷ്ട്രീയം നല്ല വാക്കാണെന്നും എന്നാൽ, കേരളത്തിൽ അതിന് അർഥം വേറെയാണെന്നും ഔസേപ്പച്ചൻ പറഞ്ഞു. ‘‘ഈ പരിപാടിയിൽ പങ്കെടുക്കാൻ എന്റെ പേര് പറഞ്ഞപ്പോൾ സംഘടനയിലെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചെങ്കിൽ അത് ആർഎസ്എസിന്റെ വിശാലതയാണു കാണിക്കുന്നത്. അച്ചടക്കമാണു സംഘ പ്രവർത്തകരിലെ ശ്രദ്ധേയമായ കാര്യം. സംഗീതത്തിലും അതിനു വലിയ പ്രാധാന്യമുണ്ട്. മറ്റുള്ളവർക്കു നന്മ ചെയ്യാനായി വിവാഹം പോലും വേണ്ടെന്നുവച്ച് ജീവിതം സമർപ്പിച്ചവരെ വിശുദ്ധർ എന്നാണ് വിളിക്കേണ്ടത്. സാങ്കേതിക വളർച്ച കൊണ്ട് മനുഷ്യർ പരസ്പരമുള്ള ആശയവിനിമയം ഇല്ലാതെ പോകുന്ന കാലമാണിത്.
ആര്‍എസ്എസ് വിശാലമായ സംഘടനയെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഔസേപ്പച്ചന്‍ പറഞ്ഞു. ഈ വേദിയില്‍ എല്ലാവരും കൈ നീട്ടി സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍എസ്എസ് നല്‍കിയ പാഠങ്ങളാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണ് ഇവിടെ പഠിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്മാര്‍ എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഒരു നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം എന്നും പറഞ്ഞു.
തൃശൂര്‍ പൂരം കലക്കൽ; സുരേഷ്‌ഗോപിക്കെതിരെ അന്വേഷണം.. സിപിഐയുടെ പരാതിയിലാണ് അന്വേഷണം..!!!
ഞാൻ 45 വർഷമായി യോഗ ചെയ്യുന്നയാളാണ്. ആ യോഗയും ഇവിടെ കാണുന്നു. വിശേഷദിവസങ്ങളിലും മറ്റും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ അഭ്യസിക്കുന്ന ചിത്രങ്ങൾ പത്രങ്ങളിലൂടെ കാണാറുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിന്റെ മനസ്സിനു കിട്ടുന്ന ധൈര്യവും ഉണർവും ചിന്താശക്തിയും. ആർഎസ്എസിന്റെ അച്ചടക്കം കണ്ടുപഠിക്കേണ്ട കാര്യമാണ്.’’– ഔസേപ്പച്ചൻ പറഞ്ഞു. പഥസഞ്ചലനത്തിനു ശേഷമായിരുന്നു പൊതുസമ്മേളനം. ക്ഷേത്രീയ കാര്യവാഹക് എം.രാധാകൃഷ്ണൻ, മഹാനഗർ സംഘചാലക് പി.വി.ഗോപിനാഥൻ, മഹാനഗർ സഹകാര്യവാഹക് പി.ഹരിഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.
Music director Ouseppachan in RSS program ouseppachan | RSS
Leave a Comment