അച്ഛന്റെ സ്വപ്നങ്ങള്‍ ആഗ്രഹം സാധിച്ചുകൊടുത്ത മകള്‍. മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന മാതാപിതാക്കളെ നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ മാതാപിതാക്കളുടെ ആഗ്രം നടത്തി കൊടുക്കുന്ന മക്കളെയും. ഇവിടെയും അങ്ങനെയാണ്, അച്ഛന്റെ ഒരുക്കലും നടക്കില്ലെന്നു കരിതിയ സ്വപ്‌നം മകള്‍ സാഘിച്ചുകൊടുത്തിരിക്കുന്നു.
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ വേട്ടയ്യന്‍ തീയറ്ററുകളില്‍ തരംഗം തീര്‍ക്കുകയാണ്. വ്യാഴാഴ്ച റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവായ തന്മയ സോളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തന്മയയുടെ പ്രകടനത്തെ പ്രശംസിച്ച് എംഎല്‍എയും മുന്‍ മന്ത്രിയുമായി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. കടുത്ത രജനികാന്ത് ആരാധകനായ അരുണ്‍ സോളിന്റെ ദീര്‍ഘകാല ആഗ്രഹമായിരുന്നു നേരിട്ട് കാണുക എന്ന്.
അമിതാഭ് ബച്ചനെയും ഇഷ്ടമായിരുന്നെങ്കിലും അദ്ദേഹത്തെ ഒരിക്കലും കാണാന്‍ കഴിയുമെന്ന് അരുണ്‍ കരുതിയിരുന്നില്ല. എന്നാല്‍ ഇന്ന് അരുണിന്റെ മകള്‍ അരുണിന്റെ ആരാധനതാരങ്ങള്‍ക്കൊപ്പം അഭിനയിച്ച സിനിമ തകര്‍ത്തോടുകയാണ്. മികച്ച ബാലതരത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടി കഴക്കൂട്ടത്തിന്റെ അഭിമാനമായി മാറിയ തന്മയ സോള്‍ ആണ് അച്ഛന്റെ സ്വപ്നങ്ങള്‍ പതിന്മടങ്ങ് ഇരട്ടിയായി യാഥാര്‍ഥ്യമാക്കിയതെന്നും കടകംപള്ളി ഫേസ്ബുക്കില്‍ കുറിക്കുന്നു.
രജനീകാന്ത് നായകനെയെത്തുന്ന വേട്ടയ്യന്‍ സിനിമയില്‍ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ബതി, മഞ്ജു വാര്യര്‍, ഋതിക സിംഗ് തുടങ്ങി വലിയൊരു താരനിര അണിനിരക്കുമ്പോള്‍ അവര്‍ക്കൊപ്പം പ്രധാനവേഷം ചെയ്തത്‌കൊണ്ട് തന്മയയും എത്തുന്നുണ്ട്. തന്മയക്ക് തുടര്‍ന്നും മനോഹര വേഷങ്ങള്‍ ലഭിക്കട്ടെ എന്നും സിനിമ ലോകത്ത് തന്റേതായ കൈയൊപ്പ് ചര്‍ത്താനും കഴിയട്ടെ എന്നും ആശംസിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം വേട്ടൈയന്റെ ആദ്യ ഷോ കാണാന്‍ ചെന്നൈയിലെ ദേവി തിയേറ്ററില്‍ ദളപതി വിജയ് എത്തി. സംവിധായകന്‍ വെങ്കട്ട് പ്രഭുവിനൊപ്പമാണ് വിജയ് സിനിമ കാണാന്‍ എത്തിയത്. രജനികാന്തിന്റെ ആരാധകനായ വിജയ് മുഖം മറച്ച് ഷോയ്ക്ക് ശേഷം മടങ്ങുന്ന വിഡിയോ വൈറലാകുകയാണ്.
ആയുധ പൂജയ്ക്ക് മുന്നോടിയായി ഒക്ടോബര്‍ 10 വ്യാഴാഴ്ചയാണ് വേട്ടൈയന്‍ തീയറ്ററുകളില്‍ എത്തിയത്. തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് താരം തിയറ്ററിലെത്തിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. വിജയ് എത്തുമെന്നറിഞ്ഞ തിയറ്റര്‍ അധികൃതര്‍ പ്രത്യേകസീറ്റുള്‍പ്പടെ ഒഴിച്ചിട്ടിരുന്നു. താരത്തിന്റെ സ്വകാര്യതയെ മാനിച്ചായിരുന്നു സുരക്ഷാക്രമീകരണങ്ങള്‍. സിനിമയിലും സിനിമയ്ക്ക് പുറത്തും രജനികാന്തിനോടുള്ള ആരാധനയും സ്‌നേഹവും വിജയ് എപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്.