ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ്… എൻ്റെ കുടുംബത്തേയും മതവിശ്വാസത്തേയും അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മനാഫ്…!!! കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല.. മുഖ്യമന്ത്രി കത്ത് നൽകി ലോറി ഉടമ..

കോഴിക്കോട്: തനിക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയുമായി ഷിരൂരില്‍ മരിച്ച അര്‍ജുന്റെ ലോറിയുടെ ഉടമ മനാഫ്. തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കോഴിക്കോട് സിറ്റ് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. വിദ്വേഷ പ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് തന്റേതെന്ന് മനാഫ് പരാതിയില്‍ ചൂണ്ടിക്കാട്ടി. അടിയന്തര ശ്രദ്ധ വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കത്തിലൂടെ മനാഫ് ആവശ്യപ്പെട്ടു.

ഷിരൂര്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ച അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അര്‍ജുന്റെ കുടുംബം മനാഫിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളും മനാഫിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചത്. ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പക്ഷം ചേര്‍ന്ന് അഭിപ്രായങ്ങളുന്നയിക്കുകയും അര്‍ജുന്റെ കുടുംബത്തിന് നേരെയും മനാഫിന് നേരെയും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇരുകൂട്ടരും തമ്മിലുള്ള നീരസങ്ങള്‍ പറഞ്ഞുതീര്‍ന്നെങ്കിലും സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചരണങ്ങള്‍ തുടരുകയാണെന്നാണ് മനാഫ് പറയുന്നത്.

സുരേഷ് ​ഗോപിയെ പൂരപ്പറമ്പിൽ കാണികളുടെ രക്ഷകനായ ആക്ഷൻ ഹീറോയായി അവതരിപ്പിച്ചു..!!! മന്ത്രിമാർക്ക് ലഭിക്കാത്ത സൗകര്യം ഒരുക്കിക്കൊടുത്തു..!!! സർക്കാരിനുണ്ടായ പ്രധാന എട്ട് വീഴ്ചകൾ അവതരിപ്പിച്ച് തിരുവഞ്ചൂർ

മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണ്…!!! വേണ്ടിവന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അന്‍വര്‍…!!! സ്പീക്കർ ചെയ്യുന്നത് കവല ചട്ടമ്പിയുടെ പണിയാണെന്നും മുഖ്യമന്ത്രി പാർട്ടിയെ ബലികഴിപ്പിച്ചു കൊണ്ടിരിക്കുന്നു…

അൻവർ എത്തിയപ്പോൾ മുഖ്യമന്ത്രിയില്ല..!!! ഡിഎംകെയുടെ ഷാളും കയ്യിൽ ചുവന്ന തോർത്തുമായി അൻവർ കെ.ടി.ജലീലിനൊപ്പം നിയമസഭയിലെത്തി…!! മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു…!! മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയില്‍ സ്ഥിര താമസമാക്കും…!!!

തന്റെയും അര്‍ജുന്റേയും മതവിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി വിദ്വേഷ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മനാഫ് പറയുന്നു. ഇത്തരം മെസേജുകള്‍ സമൂഹത്തില്‍ മതസ്പര്‍ധ വളരാന്‍ കാരണമാകുമെന്ന് മനാഫ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും തന്നേയും തന്റെ കുടുംബത്തേയും തന്റെ മതവിശ്വാസത്തേയും അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മനാഫ് ആവശ്യപ്പെട്ടു.

എവിടെ പോയാലുംനാശമുണ്ടാക്കും…, വിനേഷ് ഫോഗട്ടിനെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ…!! എന്റെ പേര് ഉപയോ​ഗിച്ചിട്ടുണ്ടെങ്കിൽ അതിനർത്ഥം അവരെ വിജയിക്കാൻ സഹായിച്ച മഹാനാണ് ഞാൻ എന്നാണ്…!! വിനേഷ് ജയിച്ചെങ്കിലും അവരുടെ പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റില്ലേ…

ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ടു…!!! വിമര്‍ശനം രൂക്ഷയതോടെ ‘ജറുസലേം’ എന്നാക്കി..!!! ഉടമയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യം…, 12 വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ് ബസിന്റെ ഉടമ

 

Manaf letter to CM pinarayi vijayan against cyber attack
ARJUN RESCUE Arjun Shirur lorry driver arjun Lorry owner Manaf manaf pinarayi vijayan

pathram desk 1:
Related Post
Leave a Comment