ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ടു…!!! വിമര്‍ശനം രൂക്ഷയതോടെ ‘ജറുസലേം’ എന്നാക്കി..!!! ഉടമയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യം…, 12 വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ് ബസിന്റെ ഉടമ

മംഗളൂരു: കര്‍ണാടകയിലെ മംഗളുരുവിൽ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ട ഉടമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സോഷ്യല്‍ മീഡിയ വിമര്‍ശനം രൂക്ഷമായതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

മംഗളുരുവിലെ മൂഡബിദ്രി-കിന്നിഗോളി-കട്ടീല്‍-മുല്‍ക്കി റൂട്ടിലോടുന്ന ബസാണിത്. ബസിന്റെ ചിത്രം പങ്കുവെച്ച് ഉടമയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടും ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഉടമയായ ലെസ്റ്റര്‍ കട്ടീല്‍ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റിയത്. കഴിഞ്ഞ 12 വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ് ബസിന്റെ ഉടമയായ ലെസ്റ്റര്‍ കട്ടീല്‍. ബസിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെയാണ് പേര് മാറ്റാന്‍ ഇദ്ദേഹം തയ്യാറായത്.

എവിടെ പോയാലുംനാശമുണ്ടാക്കും…, വിനേഷ് ഫോഗട്ടിനെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ…!! എന്റെ പേര് ഉപയോ​ഗിച്ചിട്ടുണ്ടെങ്കിൽ അതിനർത്ഥം അവരെ വിജയിക്കാൻ സഹായിച്ച മഹാനാണ് ഞാൻ എന്നാണ്…!! വിനേഷ് ജയിച്ചെങ്കിലും അവരുടെ പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റില്ലേ…

കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കി ഡൽഹിയിലെ 5,600 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട..!! ആരാണ് തുഷാ‍ർ ​ഗോയൽ..? കോൺഗ്രസ് യുവനേതാവിന് മയക്കുമരുന്ന് വേട്ടയുമായി എന്ത് ബന്ധം..?

ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ടതില്‍ എന്തിനാണ് ആളുകള്‍ ഇത്ര പ്രശ്‌നമുണ്ടാക്കുന്നതെന്ന് മനസിലാക്കുന്നില്ലെന്ന് ലെസ്റ്റര്‍ പറഞ്ഞു.ഇസ്രായേലാണ് എനിക്ക് ഒരു ജീവിതം നല്‍കിയത്. പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണത്. ഇസ്രായേലിലെ രീതികള്‍ എനിക്ക് ഇഷ്ടമാണ്. ആ രാജ്യത്തോടുള്ള ആരാധന കൊണ്ടാണ് ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ് എന്ന് പേരിട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ എന്നെ വിഷമിപ്പിച്ചു,’’ ലെസ്റ്റര്‍ ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിൽ…!!! ഡോക്ടര്‍ പരിശോധിച്ച് സമ്പൂര്‍ണ വോയിസ് റെസ്റ്റ് പറഞ്ഞിരിക്കുകയാണെന്ന് സ്പീക്കർ…!!! രാവിലെ സഭയില്‍ എത്തി സംസാരിച്ച മുഖ്യമന്ത്രി എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ച ചർച്ചയിൽ പങ്കെടുക്കാതെ പോയി…

കുട്ടിപ്പാക്കിസ്ഥാന്‍ എന്നു മുദ്രാവാക്യം വിളിച്ചത് ആരാണെന്ന് കെ.ടി.ജലീലിന്റെ ചോദ്യം..!!! സി.എച്ച്.മുഹമ്മദ് കോയയുടെ പഴയകാല പ്രസംഗം ചൂണ്ടിക്കാട്ടിയ ജലീല്‍, പി.കെ.ബഷീര്‍ അതൊന്നും വായിച്ചിട്ടുണ്ടാകില്ലെന്ന് പറഞ്ഞു..

bus name israel travels to jerusalem after outrage
bus israel

pathram desk 1:
Related Post
Leave a Comment