തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും വീണ്ടും രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് കൊണ്ട് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തി. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. അദ്ദേഹം പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണ്. വേണ്ടിവന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു. ഡിഎംകെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ നിയമസഭയിലേക്ക് വന്നത്.
പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടി. അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും തൊഴിലാളി സമൂഹത്തിന്‍റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോർത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഗവര്‍ണറെ കണ്ടത്. പൊലീസ് അന്വേണത്തില്‍ വിശ്വാസമില്ലെന്ന് ഗവർണറെ അറിയിച്ചു. സ്വർണ്ണം പൊട്ടിക്കൽ എല്ലാ വിവരങ്ങളും പൊലീസിന്റെ കയ്യിലുണ്ട്. എന്നാൽ ഇതൊന്നും പൊലീസ് അന്വേഷിക്കുന്നില്ല. സ്വർണ്ണം കൊണ്ടുവന്നവരുടെ ആരെയും മൊഴിയെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും അന്‍വര്‍ വിമര്‍ശിക്കുന്നു..
ഹൈക്കോടതിയിൽ കേസ് വന്നാൽ സഹായിക്കണം എന്ന് അറിയിക്കാനാണ് ഗവർണറെ കണ്ടത്. കോടതി ഗവർണറുടെ വാക്കുകൾക്ക് വില കൽപ്പിക്കും. ഗവർണറുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയും ഡിജിപിഎം ഗവർണറെ കാണാതിരുന്നത്. ജുഡീഷ്യൽ അന്വേഷണത്തിന് റിട്ട് നൽകണമെന്ന് ഗവർണർ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. സ്പീക്കർ ചെയ്യുന്നത് കവല ചട്ടമ്പിയുടെ പണിയാണെന്നും മുഖ്യമന്ത്രി പാർട്ടിയെ ബലികഴിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.
PV Anvar MLA Pinarayi vijayan P.V. Anvar Makes Symbolic Statement in Kerala Assembly Demands Judicial Inquiry LIVE UPDATES Kerala Assembly Kerala News Latest News Pv anwar assambly trivandrum dmk kt jaleel politics kerala
Leave a Comment