സുരേഷ് ​ഗോപിയെ പൂരപ്പറമ്പിൽ കാണികളുടെ രക്ഷകനായ ആക്ഷൻ ഹീറോയായി അവതരിപ്പിച്ചു..!!! മന്ത്രിമാർക്ക് ലഭിക്കാത്ത സൗകര്യം ഒരുക്കിക്കൊടുത്തു..!!! സർക്കാരിനുണ്ടായ പ്രധാന എട്ട് വീഴ്ചകൾ അവതരിപ്പിച്ച് തിരുവഞ്ചൂർ

തിരുവനന്തപുരം: തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ​ഗോപിയെ പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ കാണികളുടെ രക്ഷകനായി ആക്ഷൻ ഹീറോയായി അവതരിപ്പിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മന്ത്രിമാർക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ​ഗോപിക്ക് ലഭിച്ചുവെന്നും പോലീസിന്റെ സഹായമില്ലാതെ ആംബുലൻസിൽ അദ്ദേഹത്തിന് പുരപ്പറമ്പിലേക്ക് എത്താൻ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തൃശ്ശൂർ പൂരംകലക്കൽ വിവാദത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മന്ത്രിമാരായ കെ.രാജനും ആർ.ബിന്ദുവിനും ലഭിക്കാത്ത സൗകര്യം സുരേഷ് ​ഗോപിക്ക് ലഭിച്ചു. പോലീസിന്റെ സഹായമില്ലാതെ ആംബുലൻസിൽ എൻ.ഡി.എ. സ്ഥാനാർഥിക്ക് പൂരപ്പറമ്പിലേക്ക് എത്താൻ കഴിയില്ല. എഡിജിപി എം.ആർ.അജിത് കുമാർ ഉത്തരവ് നൽകാതെ ഇതിന് പോലീസ് അനുമതി നൽകുമോ? സുരേഷ് ​ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തത്’- അദ്ദേഹം വിമർശിച്ചു.

പൂരം നടത്തിപ്പിൽ സർക്കാരിനുണ്ടായ പ്രധാന എട്ട് വീഴ്ചകളേയും തിരുവഞ്ചൂർ സഭയിൽ വിശദീകരിച്ചു. പൂരത്തിനെത്തിയ ജനക്കൂട്ടത്തെ ശത്രുക്കളായി കണ്ടാണ് പോലീസ് കൈകാര്യം ചെയ്തത്. ഒരു അനുഭവ പരിചയവുമില്ലാത്ത വ്യക്തിയെ സിറ്റി പോലീസ് കമ്മീഷ്ണറാക്കിയത് സംസ്ഥാന സർക്കാരാണ്. ദേവസ്വം ബോർഡ് ജീവനക്കാരെ ഉൾപ്പടെ തടഞ്ഞത് ബോധപൂർവം ആരോ പൂരം കലക്കി എന്നതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

ആയിരം സതീശന്മാര്‍ വന്നാല്‍ അര പിണറായി ആവില്ല..!!! സഹന ശക്തിക്കു ഓസ്‌കാര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായിക്ക് ആയിരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ… വത്സന്‍ തില്ലങ്കേരിയും സുരേഷ് ഗോപിയും പൂരം ദിവസം വന്നു എന്നത് ശരിയാണ്…

നരേന്ദ്രമോദി മാന്യനായ വ്യക്തിയാണ്..!!! കശ്മീരിന് സംസ്ഥാന പദവി തിരികെ തരുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകിയതാണ്…, വാക്ക് പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്…!! കേന്ദ്രസർക്കാരുമായുള്ള മോശംബന്ധം ജമ്മു-കശ്മീരിന് ​ഗുണം ചെയ്യില്ലെന്നും ഒമർ അബ്ദുള്ള…

പൂരം കലക്കലിൽ പോലീസ് അന്വേഷണം പ്രഹസനമാണെന്നും ജുഡീഷ്യൽ അന്വേഷണം വേണം എന്നുമുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ച സഭയിൽ പുരോ​ഗമിക്കുകയാണ്. സഭാസമ്മേളനം ആരംഭിച്ച് തുടർച്ചയായ മൂന്നാം ദിവസമാണ് വിവാദ വിഷയങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്ക് സർക്കാർ അനുമതി നൽകുന്നത്.

ഫോൺ ചോർത്തൽ എങ്ങനെയാണെന്ന് പോലും എനിക്കറിയില്ലെന്ന് അൻവറിൻ്റെ മൊഴി…!!! വാട്ട്‌സ്ആപ്പിൽ വന്ന ഫോൺകോളുകൾ മറ്റൊരു ഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുക എന്നതാണ് ഉദ്ദേശിച്ചത്….!!! ഗവർണർക്ക് മുഖ്യമന്ത്രി വിശദീകരണം നൽകി…

Content Highlights: Urgent resolution debated in Legislative Assembly on the Thrissur Pooram controversy

pathram desk 1:
Related Post
Leave a Comment