അമിത ജനപ്രവാഹം, എൻടിആർനെ കാണാനാവാതെ ആരാധകർ മടങ്ങി ! ‘ദേവര’ പ്രി-റിലീസ് ഇവന്റ് മാറ്റിവെച്ചു…

എൻ. ടി. രാമ റാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര’ സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായ് നടത്താനിരുന്ന പ്രി-റിലീസ് ഇവന്റ് ആരാധകരുടെ സ്നേഹ പ്രകടനത്തെ തുടർന്നുണ്ടായ അതിപ്രസരം കാരണം മാറ്റിവെച്ചു. ആയിരക്കണക്കിന് ആരാധകരാണ് എൻടിആർനെ കാണാനാവാതെ മടങ്ങിപ്പോയത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് പുറത്തിറങ്ങുന്ന ആദ്യഭാഗം ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാമാണ് അവതരിപ്പിക്കുന്നത്.

‘ജനത ഗാരേജ്’ന് ശേഷം കൊരട്ടല ശിവയും എൻടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദേവര’. തകർപ്പൻ ഡയലോഗുകളും കിടിലൻ ആക്ഷൻ രംഗങ്ങളും കോർത്തിണക്കി ഒരുക്കിയ ട്രെയിലർ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ് ഉയർത്തിയിരിക്കുന്നത്. ദേവര എന്നാണ് എൻടിആർന്റെ കഥാപാത്രത്തിന്റെ പേര്. ഭൈര എന്ന വില്ലൻ കഥാപാത്രമായ് സൈഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം ബോളീവുഡ് താരം ജാൻവി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ലോറിയുടെ പിൻ ടയറുകളും തടിക്കഷ്ണങ്ങളും കണ്ടെത്തി..!!! ടയറുകൾ അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ… തിരച്ചിലിൽ കണ്ടെത്തിയ അസ്ഥി ഭാഗം മനുഷ്യന്റേതല്ല.., ടയറുകൾ കിട്ടിയ ഭാഗത്ത് വീണ്ടും ഡൈവിംഗ് നടത്തും

വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ല..!!! ഒരു ഉദ്യോഗസ്ഥനും ജനപ്രതിനിധികളെ പേടിയില്ല..!! മന്ത്രിയുടെ ഇടപെടൽ ഒന്നും പൂർണതയിൽ എത്തിയിട്ടില്ല.. ശശീന്ദ്രനെ വേദിയിലിരുത്തി അപമാനിച്ച് അൻവർ..!!!! അടുത്ത നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ല. അതുകൊണ്ട് പറയാനുള്ളതെല്ലാം പറഞ്ഞ് പോകുന്നു…

പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം ‘ഫിയർ സോങ്ങ്’ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം ‘ചുട്ടമല്ലെ’ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ ‘ദാവൂദി’ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പിആർഒ: ആതിര ദിൽജിത്ത്.

പണം നല്‍കിയില്ല.., സ്ത്രീയോട് മോശമായി സംസാരിച്ചു..!! പൊലീസുകാരൻ പട്ടാപ്പകല്‍ ബെവ്കോയിൽനിന്ന് മദ്യക്കുപ്പി എടുത്തോടി..!!! തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റി.., പിടികൂടി ജീവനക്കാർ…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7