കണ്ണൂരില്‍ നിന്നടക്കം ചെറുപ്പക്കാര്‍ ഐഎസ് ഭീകര സംഘടനയുടെ ഭാഗമായി..!!! വലിയ വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്ന് പി. ജയരാജൻ..; പുസ്തകം അടുത്തമാസം പുറത്തിറങ്ങും

കൊച്ചി: യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന്‍. കേരളത്തില്‍ നിന്ന് ഐസിലേക്ക് നടന്ന റിക്രൂട്ട്‌മെന്റ് ഗൗരവകരമായി കാണണമെന്ന് പി ജയരാജന്‍ പറഞ്ഞു. മതതീവ്രവാദ ആശയം ചിലരെ സ്വാധീനിക്കുന്നു. കണ്ണൂരില്‍ നിന്നടക്കം ചെറുപ്പക്കാര്‍ ഭീകര സംഘടനയുടെ ഭാഗമായെന്ന് പി. ജയരാജന്‍ പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയും, പോപ്പുലര്‍ ഫ്രണ്ടും അപകടകരമായ ആശയ തലം സൃഷ്ടിക്കുന്നുവെന്ന് പി ജയരാജന്‍ പറഞ്ഞു. മുസ്ലിം രാഷ്ട്രീയവും, രാഷ്ട്രീയ ഇസ്ലാമും എന്ന പേരില്‍ പൊളിറ്റിക്കല്‍ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രമേയമാക്കി പി ജയരാജന്‍ രചിച്ച പുസ്തകം അടുത്തമാസം പുറത്തിറങ്ങുന്നത് വിശദീകരിച്ചാണ് പരാമര്‍ശം. കൂടുതല്‍ വിശദാംശങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കി.

കശ്മീരിലെ കൂപ്വാരയില്‍ കണ്ണൂരില്‍ നിന്നുള്ള നാല് ചെറുപ്പക്കാര്‍ എത്തുകയും അവിടെ ഒരു ഏറ്റുമുട്ടലില്‍ അവര്‍ കൊല്ലപ്പെട്ടെന്നും പി ജയരാജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ യുവാക്കള്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് ജയരാജന്‍ പറയുന്നുത്. പുസ്‌കത്തിന് വലിയ വിമര്‍ശനങ്ങള്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അഫ്‌സല്‍ ഗുരുവിനു വേണ്ടി വാദിച്ച കുടുംബത്തില്‍ നിന്ന് ഒരാള്‍ ഡല്‍ഹി മുഖ്യമന്ത്രി ആയിരിക്കുന്നു… ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടേ…, അതിഷി ഡമ്മി മുഖ്യമന്ത്രിയെന്നും പ്രതികരിച്ച സ്വാതി മലിവാളിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി…

നടി ആക്രമിക്കപ്പെട്ടിട്ട് ഏഴര വര്‍ഷം…!! അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രം വിസ്തരിച്ചത് 87 ദിവസം..!! കേസിലെ അന്തിമവാദം കേൾക്കലിന് തൊട്ടുമുൻപ് പൾസർ സുനിക്ക് ജാമ്യം…

സുരേഷ് ഗോപിക്ക് മറുപടിയില്ല…!! നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ.., എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്,..​ എനിക്ക് ഇതു തീരെ ഇഷ്ടമല്ല…!! വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി

IS recruitment from kerala, youth are attracted to political islam P Jayarajan
isis p jayarajan political islam Terrorism

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7