അതീവ ഗ്ലാമര്‍ ലുക്കില്‍ മാളവിക മോഹനന്‍.. ഹിന്ദി ചിത്രം ‘യുദ്ധ്ര’യിലെ ഗാനരംഗത്തിലാണ് ബോളിവുഡ് താരം സിദ്ധാര്‍ഥ് ചതുര്‍വേദിക്കൊപ്പം ബിക്കിനിയില്‍ താരം പ്രത്യക്ഷപ്പെടുന്നത്. യുട്യൂബില്‍ റിലീസായ ഗാനം 24 മണിക്കൂറില്‍ കണ്ടത് 60 ലക്ഷത്തിലധികം പ്രേക്ഷകരാണ്.
സംഗീതത്രയമായ ശങ്കര്‍ എസ്സാന്‍ ലോയ് ഈണം പകര്‍ന്നിരിക്കുന്ന റൊമാന്റിക് ട്രാക്ക് ആലപിച്ചിരിക്കുന്നത് വിശാല്‍ മിശ്രയും പ്രതിഭ സിങ് ഭാഗേലും ചേര്‍ന്നാണ്. ജാവേദ് അക്തറിന്റേതാണ് വരികള്‍. വിശാലിന്റെയും പ്രതിഭയുടെയും ആലാപനം ഈ ഗാനത്തെ വേറെ റേഞ്ചിലെത്തിച്ചുവെന്ന് ആരാധകര്‍ പറയുന്നു. മാളവികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് രവി ഉദ്യാവര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ യുദ്ധ്ര. താരത്തിന്റെ ഗ്ലാമര്‍ അവതാരം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഗാനരംഗത്തിലെ സിദ്ധാര്‍ഥിന്റെയും മാളവികയുടെയും കെമിസ്ട്രി അതിമനോഹരമായിരിക്കുന്നുവെന്നാണ് കമന്റുകള്‍. ബോളിവുഡില്‍ മാളവികയുടെ തകര്‍പ്പന്‍ പ്രകടനത്തിനായി കാത്തിരിക്കുകയാണെന്നും ആരാധകര്‍ കുറിച്ചു.
തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന വിക്രം ചിത്രം തങ്കലാനിലും ഗംഭീര മേക്കോവറിലാണ് മാളവിക പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ സംഘട്ടനരംഗങ്ങളില്‍ ആരെയും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് മാളവിക കാഴ്ച വച്ചത്. 2013ല്‍ ഇറങ്ങിയ ‘പട്ടം പോലെ’ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായിക ആയാണ് മാളവിക അഭിനയരംഗത്ത് എത്തുന്നത്. പിന്നീട്, തമിഴിലും കന്നടയിലും ഹിന്ദിയിലും മാളവിക സിനിമകള്‍ ചെയ്തു. മജീദ് മജീദിയുടെ ‘ബിയോണ്ട് ദി ക്ലൗഡ്‌സ്’ ആയിരുന്നു മാളവികയുടെ ആദ്യ ഹിന്ദി ചിത്രം.