അർജുൻ്റെ കുടുംബത്തെ സിദ്ധരാമയ്യ കൈവിട്ടില്ല…!! ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും; ഒരു കോടി രൂപ ചെലവ്… കർണാടക സർക്കാർ വഹിക്കും

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ ഡ്രഡ്ജർ എത്തിക്കുമെന്ന് ഉറപ്പു നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗോവയിൽനിന്ന് ഡ്രഡ്ജർ കൊണ്ടു വരാനുള്ള ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്നും തിരച്ചിൽ തുടരുമെന്നും അദ്ദേഹം അർജുന്റെ കുടുംബത്തിന് ഉറപ്പു നൽകി. അർജുന്റെ സഹോദരീഭർത്താവ് ജിതിൻ, എം.കെ.രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ്, കാർവാർ എംഎൽഎ സതീഷ് സെയ്ൽ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

ഡ്രഡ്ജർ കൊണ്ടുവന്ന് എത്രയും വേഗം തിരച്ചിൽ പുനരാരംഭിക്കണമെന്ന് കൂടിക്കാഴ്ചയിൽ അർജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഗംഗാവലി പുഴയിൽ മണ്ണ് അടിഞ്ഞതിനാൽ ഡ്രഡ്ജിങ് നടത്താതെ തിരച്ചിൽ സാധ്യമാകില്ല. ദുരന്തനിവാരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും സംഘം കാണും.

മറുപടി പറഞ്ഞിട്ട് വേണമായിരുന്നു രാജി തീരുമാനിക്കാൻ…!!! ഉത്തരം നൽകാൻ അമ്മ ഭാരവാഹികൾ ബാധ്യസ്ഥരാണ്… നിഖല വിമലിൻ്റെ പ്രതികരണം…

പൃഥ്വിരാജിനെ കുറിച്ച് ഞാൻ എന്തെങ്കിലും പറയുകയാണെങ്കിൽ പച്ചയ്ക്ക് പറയേണ്ടിവരുമെന്ന് ധർമജൻ..!!! ലാലേട്ടൻ മാറുകയാണ് എങ്കിൽ കുഞ്ചാക്കോ ബോബൻ ആയിരിക്കണം അമ്മയുടെ പ്രസിഡൻറ്

കൂടിക്കാഴ്ചയിൽ സംതൃപ്തി ഉണ്ടെന്നും ഡ്രഡ്ജർ കൊണ്ട് വരുമെന്ന് ഉറപ്പ് കിട്ടിയതിൽ സന്തോഷമുണ്ടെന്നും ജിതിൻ പറഞ്ഞു. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രഡ്ജറാണ് ഗോവയിൽനിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രഡ്ജറിനു സാധിക്കും. ഒരു കോടിയോളം രൂപയാണ് ഡ്രഡ്ജറിനു ചെലവ് പ്രതീക്ഷിക്കുന്നത്.

ആദ്യം ചായക്കട പുഴയിലേക്ക് വീഴുന്നത് കണ്ടു,​ പിന്നാലെ അർജുൻ്റെ തടി കയറ്റിയ ലോറിയും..!! ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിൽ വീണപ്പോൾ സുനാമി പോലെ ഉയർന്ന് പൊങ്ങി!! ദൃക്സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

വീണ്ടും അർജുൻ..!! വീണ്ടും തിരച്ചിൽ..!! ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന, പ്രതീക്ഷയോടെ കുടുംബം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51