പാരാലിമ്പിക് ഗെയിംസ് പാരീസ് 2024 ജിയോ സിനിമയിൽ തത്സമയം

മുംബൈ: പാരീസ് ഒളിംപിക്‌സ് 2024-ൻ്റെ ചരിത്രപരമായ അവതരണത്തിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുന്ന പാരാലിമ്പിക് ഗെയിംസ് പാരീസ് 2024-ൽ ജിയോസിനിമ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് വയാകോം 18 പ്രഖ്യാപിച്ചു. ജിയോ സിനിമ , സ്പോർട്സ് 18 നെറ്റ്‌വർക്കിൽ ഇവൻ്റിൻ്റെ തത്സമയ കവറേജും 12 ദിവസത്തെ ഇവൻ്റിൻ്റെ ദൈനംദിന ഹൈലൈറ്റുകളും പ്രദർശിപ്പിക്കും.

1500 കോടി മിനുട്ടുകളിലധികം വീക്ഷണ സമയവും പ്ലാറ്റ്‌ഫോമുകളിലുടനീളം 17 കോടിയിലധികം കാഴ്‌ചക്കാരെയും നേടി, സമഗ്രമായ ഒളിമ്പിക് അവതരണ റിപ്പോർട്ട് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് വയാകോം 18 പാരാലിമ്പിക് ഗെയിംസ് പാരീസ് 2024-ൻ്റെ പ്രഖ്യാപനം നടത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7