ജിയോ ടിവി 2 ഇന്‍ വണ്‍ ഓഫര്‍ : ഒരു ജിയോ എയര്‍ ഫൈബര്‍ കണക്ഷനില്‍ രണ്ട് ടിവികള്‍ കണക്റ്റ് ചെയ്യാം

മുംബൈ: കൂടുതല്‍ മികവുറ്റ സൗകര്യങ്ങളൊരുക്കി ജനകീയമാവുകയാണ് ജിയോടിവി പ്ലസ് ആപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടന്റ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായി ജിയോ ടിവി+ ആപ്പ് അതിവേഗം വളര്‍ന്നുവരികയാണ്. ഇതുവരെ ജിയോ STB വഴി മാത്രം ലഭ്യമായിരുന്ന ജിയോടിവി+, ഇപ്പോള്‍ എല്ലാ പ്രമുഖ സ്മാര്‍ട് ടിവി ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറിലും സൗജന്യ ഡൗണ്‍ലോഡിന് ലഭ്യമാകും. ജിയോടിവി+ ആപ്പ് 10ലധികം ഭാഷകളിലും 20തിലധികം വിഭാഗങ്ങളിലുമുള്ള 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളിലേക്ക് ആക്സസ് നല്‍കുന്നു. കൂടാതെ, ഒരൊറ്റ ലോഗിന്‍ ഉപയോഗിച്ച് 13ലധികം ജനപ്രിയ ഒടിടി ആപ്പുകളില്‍ നിന്നുള്ള ഉള്ളടക്കം ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത് കാണാന്‍ സാധിക്കും.

ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും സമ്പന്നവുമായ വിനോദ അനുഭവം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജിയോടിവി+ ആപ്പ് നിരവധി സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു. പ്രധാനപ്പെട്ട ഫീച്ചറുകള്‍ ഇവയാണ്:

1. ഒറ്റ സൈന്‍ ഓണ്‍: ഒരിക്കല്‍ മാത്രം സൈന്‍ ഇന്‍ ചെയ്ത് മുഴുവന്‍ ജിയോടിവി+ ഉള്ളടക്കത്തിന്റെ കാറ്റലോഗും ആക്സസ് ചെയ്യാം
2. സ്മാര്‍ട്ട് ടിവി റിമോട്ട്: നിങ്ങളുടെ സ്മാര്‍ട്ട് ടിവി റിമോട്ട് ഉപയോഗിച്ച് എല്ലാ ജിയോ ടിവി+ ഉള്ളടക്കവും ഫീച്ചറുകളും ലഭ്യമാണ്
3. സ്മാര്‍ട്ട് ഫില്‍ട്ടര്‍ – ഭാഷ, വിഭാഗം അല്ലെങ്കില്‍ ചാനല്‍ നമ്പര്‍ കീ അമര്‍ത്തി ഇഷ്ടത്തിനനുസരിച്ച് സെലക്ട് ചെയ്യാം.
4. സ്മാര്‍ട്ട് മോഡേണ്‍ ഗൈഡ്: 800ലധികം ചാനലുകള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്താം. ഉപയോഗിക്കാന്‍ എളുപ്പമുള്ള സ്മാര്‍ട്ട് ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് പ്രോഗ്രാം ഷെഡ്യൂള്‍ ലഭ്യമാകും
5. പ്ലേബാക്ക് വേഗത നിയന്ത്രിക്കാം – നിങ്ങളുടെ വേഗതയില്‍ ഓണ്‍ ഡിമാന്‍ഡ് കണ്ടന്റ് കാണാം.
6. ക്യാച്ച്-അപ്പ് ടിവി – മുമ്പ് സംപ്രേഷണം ചെയ്ത ഷോകള്‍ കാണാം.
7. വ്യക്തിഗത ശുപാര്‍ശ – വ്യക്തിഗത മുന്‍ഗണനകള്‍ അനുസരിച്ച് ചാനലുകള്‍, ഷോകള്‍, സിനിമകള്‍ എന്നിവ ലഭ്യമാകും
8. കിഡ്സ് സേഫ് സെക്ഷന്‍ – കുട്ടികള്‍ക്കായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത വിഭാഗം ലഭ്യമാണ്.

ജിയോ ടിവി പ്ലസിലൂടെ 800ലധികം ടിവി ചാനലുകള്‍ ലഭ്യമാണ്. ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ കളേഴ്‌സ് ടിവി, ഇടിവി, സോണിസബ്, സ്റ്റാര്‍ പ്ലസ്, സീ ടിവി തുടങ്ങി നിരവധി ചാനലുകള്‍ കാണാം. വാര്‍ത്താ വിഭാഗത്തില്‍ ആജ് തക്, ഇന്ത്യ ടിവി, ടിവി9 ഭാരതവര്‍ഷ്, എബിപി ന്യൂസ്, ന്യൂസ് 18 തുടങ്ങി നിരവധി പ്രമുഖ ചാനലുകളുണ്ട്. സോണി ടെന്‍, സ്‌പോര്‍ട്‌സ് 19, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, യൂറോസ്‌പോര്‍ട്, ഡിഡി സ്‌പോര്‍ട്‌സ് തുടങ്ങി നിരവധി ചാനലുകള്‍ സ്‌പോര്‍ട്‌സില്‍ ലഭ്യമാണ്. ബി4യു മ്യൂസിക്, 9എക്‌സ്എം, എംടിവി, സൂം തുടങ്ങി അനേകം മ്യൂസിക് ചാനലുകളും ജിയോടിവി പ്ലസ് ആപ്പിലുണ്ട്. കുട്ടികള്‍ക്കായി പോഗോ, കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക്, നിക്ക് ജൂനിയര്‍, ഡിസ്‌ക്കവറി കിഡ്‌സ് തുടങ്ങിയ നിരവധി ചാനലുകളുണ്ട്. സീ ബിസിനസ്, സിഎന്‍ബിസി ടിവി 18, ഇടി നൗ, സിഎന്‍ബിസി ആവാസ് തുടങ്ങിയ ബിസിനസ് ചാനലുകളും ലഭ്യമാണ്. ആസ്ത, ഭക്തി ടിവി, പിടിസി സിമ്രാന്‍, സന്‍സ്‌കാര്‍ തുടങ്ങി നിരവധി ആത്മീയ ചാനലുകളും ആപ്പിലുണ്ട്.

ജിയോ സിനിമ പ്രീമിയം, ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍, സോണിലിവ്, സീ5, സന്‍നെക്‌സ്റ്റ്, ഹോയ്‌ചോയ്, ഡിസ്‌ക്കവറി പ്ലസ്, ലയന്‍സ്‌ഗെയ്റ്റ് പ്ലേ, ഫാന്‍കോഡ്, ഇ ടി വി വിന്‍, ഷേമാരൂമീ, ഇറോസ് നൗ, ആള്‍ട്ട്ബാലാജി തുടങ്ങി 13ഓളം ഒടിടി ആപ്പുകളും പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

യോഗ്യമായ പ്ലാനുകള്‍
ജിയോഫൈബര്‍: എല്ലാ പ്ലാനുകളും
ജിയോഫൈബര്‍ പോസ്റ്റ്‌പെയ്ഡ്: 599, 899, അതില്‍ കൂടുതല്‍
ജിയോഫൈബര്‍ പ്രീപെയ്ഡ്: 999 ഉം അതില്‍ കൂടുതലും

എങ്ങനെ ജിയോടിവി പ്ലസ് ആക്‌സസ് ചെയ്യാം

1. ആന്‍ഡ്രോയിഡ് ടിവി, ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക് തുടങ്ങിയവയുടെ ആപ്പ്‌സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
• ജിയോടിവി പ്ലസ് ആപ്പ്
• ഹോട്ട്‌സ്റ്റാര്‍, സീ5, സോണിലിവ്, സണ്‍എന്‍എക്‌സ്ടി ആപ്ലിക്കേഷന്‍

2. ലോഗ് ഇന്‍

• ജിയോഫൈബര്‍/ജിയോ എയര്‍ ഫൈബര്‍ റെജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ജിയോടിവി പ്ലസ് ആപ്പില്‍ ലോഗ് ഇന്‍ ചെയ്യുക
• ഒടിപിയിലൂടെ ഓതന്റിക്കേറ്റ് ചെയ്യുക

Reliance Jio on Tuesday introduced the JioTV+ app, allowing users to connect two TVs with a single JioAirFiber connection. The offer also provides access to 800+ Digital TV channels, across 10+ languages and 20+ genres

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7