മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവര്‍ ടീമിന്റെ ലിസ്റ്റ് പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്..!! എങ്ങനെ പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന നല്ലൊരു ‘സ്റ്റഡി ക്ലാസ്’ ആണ് ഈ റിപ്പോര്‍ട്ട്…

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കില്‍, ഇരകള്‍ക്ക് പരാതി ഇല്ലെങ്കില്‍ ഈ റിപ്പോര്‍ട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം:

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒന്ന് ചുരുക്കി പറഞ്ഞാല്‍ ഇത്രേയുള്ളൂ. കുറേ കാലമായി ഏതൊക്കെയോ നടിമാരെ, ഏതൊക്കെയോ നടന്മാരും, സംവിധായകരും, ഏതൊക്കെയോ ഷൂട്ടിങ് ലൊക്കേഷനില്‍വച്ച്, എവിടയോക്കെയോ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പരാതി പെട്ടാല്‍ അവസരം നഷ്ടപ്പെടുമോ അല്ലെങ്കില്‍ ജീവ ഭയം കാരണം ഇവര്‍ ആരും സംഭവം പുറത്ത് പറഞ്ഞില്ല, പരാതിപ്പെട്ടില്ല. ചൂഷണം ചെയ്തത് പ്രമുഖ നടന്മാര്‍, ചെയ്യപ്പെട്ടത് പ്രമുഖ നടികളെ, നടന്നത് പ്രമുഖ ഹോട്ടലുകളില്‍, ഇതെല്ലാം ചര്‍ച്ച ചെയ്തത് പ്രമുഖ ചാനലുകളില്‍.

മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവര്‍ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നു ട്ടോ..

1.ഉരുക്ക് സതീശന്‍

2. ടിന്റു മോന്‍ എന്ന കോടീശ്വരന്‍

3. ചിരഞ്ജീവി ഐപിഎസ്

4. ബ്രോക്കര്‍ പ്രേമ ചന്ദ്രന്‍

5. പവനായി.

6. കൊപ്ര പ്രഭാകരന്‍.

7.അനന്തന്‍ നമ്പ്യാര്‍.

8.മുണ്ടക്കല്‍ ശേഖരന്‍.

9.ഹൈദര്‍ മരക്കാര്‍.

10. കടയാടി ബേബി.

11. കൊളപ്പുള്ളി അപ്പന്‍.

12.മോഹന്‍ തോമസ്.

13.കീരിക്കാടന്‍ ജോസ്.

14. ജോണ്‍ ഹോനായി

15.കീലേരി അച്ചു

(പവര്‍ ഗ്രൂപ്പിലുള്ളത് പേരും, അഡ്രസും, ആധാറും ഒന്നും ഇല്ലാത്ത 15 അദൃശ്യരായ മനുഷ്യന്മാര്‍ ആണെന്ന് ഇനിയും ആരും പറയരുത്. )

എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു.., 22 എന്ന് പറഞ്ഞപ്പോൾ പേപ്പർ കെട്ട് എടുത്ത് എറിഞ്ഞു..!!! അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല: പക്ഷേ ‘സിനിമ ഞാന്‍ ചെയ്യുമെന്ന് സുരേഷ് ഗോപി

രഹസ്യമായി റെക്കോർഡ് ചെയ്ത വീഡിയോകളും വാട്ട്സാപ്പ് ചാറ്റുകളും…!!! പുറത്തുവരാതെ സൂക്ഷിച്ചതിൽ ഉന്നതരുടെ തനിനിറം വെളിപ്പെടുത്തുന്ന ക്ലൈമാക്സിനെ വെല്ലുന്ന ദൃശ്യങ്ങൾ…!!

നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതല്‍ നടിമാര്‍ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ. പക്ഷേ ആ പ്രമുഖ നടിമാര്‍ കേസ് കൊടുക്കില്ല എന്നു പറയുന്നു. ഭൂരിഭാഗം സിനിമ സെറ്റിലും ലഹരി ഉപയോഗം വ്യാപകമാണെന്നും നടിമാര്‍ പറയുന്നു. സിനിമ സ്‌ക്രീനില്‍ യു സര്‍ട്ടിഫൈഡ് ആണേലും…. പിന്നണിയില്‍ എ സര്‍ട്ടിഫിക്കറ്റ് ആണത്രേ..

നടിമാര്‍ ഉറങ്ങിയോ, സുഖം നിദ്ര കിട്ടിയോ എന്ന് ഉറപ്പ് വരുത്താന്‍ ഏതെങ്കിലും പ്രമുഖ നടന്മാര്‍ രാത്രിയില്‍ വാതിലില്‍ 10 തവണ മുട്ടിയാല്‍ ചില നടിമാര്‍ തെറ്റിദ്ധരിക്കുന്നു. ആ വാതില്‍ മുട്ടലിന് പിന്നില്‍ ‘കെയര്‍ ആണ് കെയര്‍’ എന്നു മനസ്സിലാക്കുന്നില്ല.. കേരളത്തിലെ സര്‍വ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സര്ക്കാര് ഇടപെട്ട് ഉടനെ കമ്മിഷന്‍ വക്കണം. പാവം സിനിമാക്കാരെ മാത്രം മാനം കെടുത്തുന്നത് ശരിയല്ല. (രാഷ്ട്രീയ മേഖലയില്‍ മാത്രം സ്ത്രീ ചൂഷണം മനസ്സിലാക്കുവാന്‍ കമ്മീഷന്‍ വേണ്ട.. കാരണം അതിലും പ്രതി സ്ഥാനത്ത് പ്രമുഖ എംഎല്‍എ, പ്രമുഖ എംപി…ഒക്കെ വന്നാല്‍ ജസ്റ്റിസ് ഹേമ കമ്മിഷന്റെ അവസ്ഥ ആകും..)

മുറിയിലേക്കു വരണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമുഖ നടന്‍ വിളിച്ചു; അച്ഛനെ പുറത്താക്കിയതില്‍ മോളോടു മാപ്പ് പറയണം..!! റിപ്പോര്‍ട്ടിലെ ബാക്കി പേജുകള്‍ കൂടി പുറത്തുവിടണമെന്ന് സോണിയ തിലകൻ

നടന്മാർക്കും രക്ഷയില്ലാത്ത മലയാള സിനിമ..!!! 15 പേരടങ്ങുന്ന മാഫിയക്ക് പൂർണ നിയന്ത്രണം…!! പരാതി നൽകിയത് കൂടുതലും പുരുഷന്മാർ..!! നിർമാതാക്കളുടെ ആധിപത്യം ഇപ്പോഴില്ല. നടൻമാരാണ് ഭരിക്കുന്നത്..

ഒരു കോടി രൂപയോളം ചെലവാക്കിയാണ് കമ്മിഷന്‍ തെളിവെടുപ്പ് നടത്തിയത്. മലയാള സിനിമയിലെ ‘മുല്ലപ്പെരിയാര്‍ ഡാം’ എന്നാണ് ജസ്റ്റിസ് ഹേമ കമ്മിഷനെക്കുറിച്ച് പൊതുവെ പറയുന്നത്. ഈ റിപ്പോര്‍ട്ടില്‍ മലയാളസിനിമയില്‍ ജീവിച്ചിരിക്കുന്ന എല്ലാ നടിമാരുമായിട്ടാണ് തെളിവെടുപ്പ് നടത്തിയത്. പക്ഷേ ഇതില്‍ േപരുകളോ വിവരങ്ങളോ ഒന്നുമില്ല. 35 കൊല്ലം മുമ്പുള്ള കേസൊക്കെ എങ്ങനെ തെളിയിക്കും എന്നതില്‍ ഒരു ധാരണയുമില്ല.

( വാല്‍ക്കഷ്ണം.. ആരുടെയും പേര് പറയുന്നില്ലെങ്കില്‍, ഇരകള്‍ക്ക് പരാതി ഇല്ലെങ്കില്‍ ഈ റിപ്പോര്‍ട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ, പുതുതായി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു വരുന്ന യുവതികള്‍ക്കും , അവരുടെ അമ്മമാര്‍ക്കും എങ്ങനെ കൂടുതല്‍ അവസരങ്ങള്‍ നേടി പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന നല്ലൊരു ‘സ്റ്റഡി ക്ലാസ്’ ആണ് ഈ റിപ്പോര്‍ട്ട്.. )

By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7