അസഹനീയ വേദന, കെട്ടഴിച്ചു നോക്കിയപ്പോൾ ഗ്ലൗസ് മുറിവിനൊപ്പം തുന്നിച്ചേർത്ത നിലയിൽ..!!! രക്തം പുറത്തേക്ക് പോകാനാണെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ പിഴവ് ഉണ്ടായെന്ന് ആരോപണം. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ഷിനുവിന്റെ (38)മുതുകിൽ ശസ്ത്രക്രിയക്ക് ശേഷം കൈയുറ തുന്നിച്ചേർത്തെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. അസഹനീയമായ വേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം ഭാര്യ കെട്ടഴിച്ചു നോക്കുമ്പോഴാണ് ഗ്ലൗസ് തുന്നിചേർത്ത നിലയിൽ നിലയിൽ കാണുന്നത്.

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒന്നും ചെയ്യാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഷിനുവിനെ ഇന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കുമെന്ന് ഭാര്യ അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ലെന്നും ഇതോടെ കെട്ട് തുറന്നു പരിശോധിച്ചപ്പോഴാണ് ഗ്ലൗസ് കണ്ടതെന്നും ഷിനു മാധ്യമങ്ങളോട് പറഞ്ഞു. ജനറൽ ഹോസ്പിറ്റലിലെ പ്രധാനപ്പെട്ട ഡോക്ടർ ആണ് ശസ്ത്രക്രിയ ചെയ്തത്. പൊലീസിനും ആരോഗ്യവകുപ്പിനും പരാതി കൊടുക്കുമെന്നും ഷിനു പറഞ്ഞു.

ഒ.ടി.പി മറന്നേക്കൂ…; പകരം ഫിംഗർ പ്രിൻ്റ്, ഫെയ്സ് ഐഡി ഉപയോഗിച്ച് പെയ്മെൻ്റ്…!! യുപിഐ ഇടപാടുകളിൽ വൻമാറ്റം വരുന്നു

എന്താണ് കല്യാണം കഴിക്കാത്തത്..? നിരന്തരം പരിഹസിച്ചു; തടിക്കഷ്ണം കൊണ്ട് അയൽവാസിയുടെ തലയ്ക്ക് തലയ്ക്കടിച്ചു കൊന്ന് 45കാരൻ

ഉരുക്ക് വനിതയെ വിറപ്പിച്ച നാഹിദ് ഇസ്‌ലാം ആരാണ്..? സുരക്ഷാ ഉദ്യോഗസ്ഥർ തല്ലിച്ചതച്ചു പാലത്തിനടിയിൽ ഉപേക്ഷിച്ചു; കണ്ടത് രണ്ട് ദിവസം കഴിഞ്ഞ്…

അതേസമയം സ്റ്റിച്ചിനൊപ്പം ഗ്ലൗസ് തുന്നിച്ചേർത്തത് മെഡിക്കൽ പ്രോട്ടോക്കോൾ പ്രകാരമാണെന്നും ചികിത്സാപിഴവില്ലെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. രക്തം പുറത്തേക്ക് പോകാൻ സ്റ്റിച്ചിനൊപ്പം സ്റ്റെറയിൽ ഗ്ലൗസ് ഉപയോഗിക്കും. സീനിയർ സർജറി വിഭാഗം ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7