മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി

കൊച്ചി: കെഎസ്ആർ‌ടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇത് യാത്രക്കാരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷയ്ക്ക് കാരണമാകുന്നുണ്ട്. ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെ..!!! കിടക്കുന്നത് തലകീഴായി; ഇന്ന് തിരച്ചിൽ 11 മണിവരെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു

ട്രക്ക് കണ്ടെത്തി..!!! നിർണായക വിവരം പുറത്ത് വിട്ട് കർണാടക മന്ത്രി

ആദ്യം ചായക്കട പുഴയിലേക്ക് വീഴുന്നത് കണ്ടു,​ പിന്നാലെ അർജുൻ്റെ തടി കയറ്റിയ ലോറിയും..!! ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിൽ വീണപ്പോൾ സുനാമി പോലെ ഉയർന്ന് പൊങ്ങി!! ദൃക്സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

ഈ പരിശോധന മൂലം ഒരു പ്രതിസന്ധിയും ഉണ്ടാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അപകടങ്ങൾ കുറയുമ്പോൾ നൽകേണ്ട കോമ്പൻസേഷൻ തുകയും കുറയും. അപകടങ്ങൾ കുറഞ്ഞതോടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉണ്ടായത്. മൂന്നുമാസത്തിനുള്ളിൽ റെക്കോർഡ് കളക്ഷൻ ആണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. കൊറോണ കാലത്ത് ഉണ്ടായിരുന്ന നഷ്ടത്തിൽ നിന്നും കെഎസ്ആർടിസി ലാഭാകരമായി കര കയറിയെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ‌ വ്യക്തമാക്കി.

ഇന്ത്യൻ താരങ്ങളെ വിമർശിച്ച ഇൻസമാമുൽ ഹഖിന് ചുട്ട മറുപടി കൊടുത്ത് മുഹമ്മദ് ഷമി; പറ‌ഞ്ഞത് മോശമായെന്ന് മുൻ പാക് താരം

പരിശോധന നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളിൽ കുറവ് ഉണ്ടായെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം തീർത്തു കൊടുക്കാനുള്ള കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ​ഗതാ​ഗത മന്ത്രി പറഞ്ഞു.

മലയാളി ‘പൊളിയല്ലേ ‘..!!! മദ്യപിക്കുന്ന കാര്യത്തിൽ മലയാളികളെ കണ്ട് പഠിക്കണം

pathram desk 1:
Related Post
Leave a Comment