അരികിലുണ്ട് അർജുൻ..!! ട്രക്ക് കണ്ടെത്തി..!!! നിർണായക വിവരം പുറത്ത് വിട്ട് കർണാടക മന്ത്രി

ഷിരൂർ: കർണാടകയിലെ ഷിരൂരിലെ ഗംഗാവലിയിൽ നദിയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. എക്സിലെ പോസ്ററിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ബൂം എക്സവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു. ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുരോഗമിക്കവേയാണ് നിർണായക കണ്ടെത്തൽ. അർജുന്റെ വാഹനമാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയ വിവരം പുറത്തുവരുന്നത്.

ആദ്യം ചായക്കട പുഴയിലേക്ക് വീഴുന്നത് കണ്ടു,​ പിന്നാലെ അർജുൻ്റെ തടി കയറ്റിയ ലോറിയും..!! ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിൽ വീണപ്പോൾ സുനാമി പോലെ ഉയർന്ന് പൊങ്ങി!! ദൃക്സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

123 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ; 14 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി ; ജിയോ ഭാരത് ഫോൺ പുതിയ മോഡൽ

ഇറക്കുമതി ചുങ്കം വെട്ടി കുറച്ചാൽ സ്വർണ്ണവില പവന് 45,000 രൂപയിലേക്ക് എത്തും; സ്വർണക്കള്ളക്കടത്ത് ഇല്ലാതാകും: ബജറ്റ് 2024 പ്രതീക്ഷകൾ

ഗംഗാവലിപ്പുഴയിൽ റഡാർ സി​ഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ നാവികസേന നടത്തിയ തിരച്ചിലിൽ സോണാർ സിഗ്നൽ ലഭിച്ചിരുന്നു. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാർ. ഇന്നലെ പുഴയിൽനിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുന്നിടിഞ്ഞു പുഴയിലേക്കു വീണ് കരയിലേക്കു വെള്ളം ഇരച്ചുകയറിയപ്പോൾ കാണാതായ സന്നി ഹനുമന്ത ഗൗഡയുടെ (65) മൃതദേഹമാണ് 4 കിലോമീറ്റർ അകലെ മഞ്ചിഗുണി ഗ്രാമത്തിൽനിന്നു ലഭിച്ചത്. സന്നി മണ്ണിനടിയിലായെന്നു കരുതിയിരിക്കെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.

ബിസിസിഐക്കെതിരേ മൊഹമ്മദ് ഷമി; മൂന്ന് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകൾ..!! ഇതിൽ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുന്നത്?

16ന് രാവിലെ 8.30ന് ആണ് ഷിരൂരിൽ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അർജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂർണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചിൽ പുഴയിലേക്കുകകൂടി വ്യാപിപ്പിച്ചത്. റഡാർ പരിശോധനയിൽ പുഴയിൽനിന്ന് ചില സിഗ്നലുകൾ ലഭിച്ചിരുന്നു.

ഓരോ മണിക്കൂറും ഓരോ ദിവസമായി, മരണക്കുറിപ്പ് എഴുതി; ആരെയും കുറ്റപ്പെടുത്താനില്ല, ആർക്കും ഈ അനുഭവം ഉണ്ടാകരുത്; രണ്ട് ദിവസം ലിഫ്റ്റിൽ രവീന്ദ്രൻ നായ‌ർ പറയുന്നു

pathram desk 1:
Leave a Comment