നിർമ്മാതാവ് ഇടപെട്ടു; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടില്ല; താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. നിർമാതാവിന്റെ ഹർജിയിലാണ് നടപടി. ഒരാഴ്ചത്തേക്കാണ് നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. അപ്പീൽ നൽകിയവരാരും കമ്മീഷനു മുന്നിൽ മൊഴി നൽകിയവരല്ലെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ വാദിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പൊതു താൽപ്പര്യമില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു.

റിപ്പോർട്ട് ആവശ്യപ്പെട്ടവരാരും നടപടികളുടെ ഭാഗമായിരുന്നില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. റിപ്പോർട്ട് ആവശ്യപ്പെടുന്നത് പ്രശസ്തി നേടാൻ വേണ്ടിയാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. അവസാന നിമിഷം മാത്രം ഹർജിക്കാരൻ എന്തുകൊണ്ട് എതിർപ്പുമായി വന്നുവെന്ന് വിവരാവകാശ കമ്മീഷൻ ചോദിച്ചു. ഹർജിക്കാരന്റെ ഭയത്തിന് എന്ത് അടിസ്ഥാനമെന്നും വിവരാവകാശ കമ്മീഷൻ ചോദിച്ചു.

ലോറി കണ്ടെത്തി? ലൊക്കേഷൻ പുഴയുടെ തീരത്തിന് ചേർന്ന് ; നിർണായക വിവരങ്ങൾ പുറത്തുവരുന്നു

ആദ്യം ചായക്കട പുഴയിലേക്ക് വീഴുന്നത് കണ്ടു,​ പിന്നാലെ അർജുൻ്റെ തടി കയറ്റിയ ലോറിയും..!! ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിൽ വീണപ്പോൾ സുനാമി പോലെ ഉയർന്ന് പൊങ്ങി!! ദൃക്സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹർജിക്കാരനും കക്ഷി അല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ കോടതിയിൽ പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടെന്ന് ഹർജിക്കാരന് എങ്ങനെ പറയാനാകുമെന്ന് കമ്മിഷൻ ചോദിച്ചു. ഹർജിക്കാരൻ മറ്റാർക്കോവേണ്ടി സംസാരിക്കുകയാണെന്നും വിവരാവകാശ കമ്മീഷൻ ആരോപിച്ചു. സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതെന്ന് കമ്മിഷൻ വ്യക്തമാക്കി.

അമ്മ പോയതറിയാതെ തുള്ളിച്ചാടി നടക്കുന്ന മൂന്നുവയസ്സുകാരി; പ്രിയപ്പെട്ട ജന്മദിനങ്ങൾ അറിയാതെ കൃഷ്ണ യാത്രയായി

ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം ഹർജിക്കാരനില്ലെന്നും എസ്‌ഐസി. ചലച്ചിത്ര നിർമ്മാതാവിന്റേത് സ്വകാര്യ താൽപര്യമുള്ള ഹർജിയെന്നും വിവരാവകാശ കമ്മിഷൻ ചൂണ്ടിക്കാണിച്ചു. റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ച്ച്‌ നാ​ലു വ​ർ​ഷം ആ​കു​മ്പോ​ഴാ​ണ്‌ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യിരുന്നത്. ഇന്ന് വൈകിട്ട് റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്.

ജനങ്ങളിലേക്ക് വീണ്ടും പിണറായി സർക്കാർ; രണ്ടര ലക്ഷം തൊഴിലവസരങ്ങൾ, 1,070 പദ്ധതികൾ, 100 ദിന കർമ്മ പരിപാടി

pathram desk 1:
Leave a Comment