ആദ്യം ചായക്കട പുഴയിലേക്ക് വീഴുന്നത് കണ്ടു,​ പിന്നാലെ അർജുൻ്റെ തടി കയറ്റിയ ലോറിയും..!! ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിൽ വീണപ്പോൾ സുനാമി പോലെ ഉയർന്ന് പൊങ്ങി!! ദൃക്സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

ഷിരൂർ: കുന്ന് ഇിടിഞ്ഞ് റോഡിലേക്ക് വീഴുന്നതിനിടെ അർജുന്റെ ലോറി ഷിരൂർ കുന്നിനു സമീപം ദേശീയപാതയിൽനിന്നു പുഴയിലേക്കു വീഴുന്നതു കണ്ടെന്ന് ദൃക്സാക്ഷി പറഞ്ഞതായി റിപ്പോർട്ട്. പുഴയുടെ അരികിൽ തന്നെ ലോറി ഉണ്ടാവാമെന്നും അയാൾ പറഞ്ഞു. ഷിരൂർ കുന്നിന് എതിർവശം ഉൾവരെ ഗ്രാമത്തിൽനിന്ന് ഗംഗാവലി പുഴയിൽ ഒഴുകി വരുന്ന വിറക് ശേഖരിക്കാൻ വന്ന നാഗേഷ് ഗൗഡയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.

പുഴക്കരയിൽ ഇരിക്കുകയായിരുന്നു നാഗേഷ് ഗൗഡ. ‘കുന്നിൽ‌നിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേക്ക് നീങ്ങി വരുന്നതു കണ്ടു. ഇങ്ങനെ വന്ന ടൺ കണക്കിനു മണ്ണ് പുഴയുടെ തീരത്തുണ്ടായിരുന്ന ചായക്കട(ധാബ)യെയാണ് ആദ്യം പുഴയിലേക്കു തള്ളിയത്. പിന്നാലെയാണു തടി കയറ്റിയ ഒരു ലോറി പുഴയിലേക്കു വീഴുന്നത് കണ്ടത്’’ – നാഗേഷ് പറഞ്ഞു.

കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെ..!!! കിടക്കുന്നത് തലകീഴായി; ഇന്ന് തിരച്ചിൽ 11 മണിവരെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു


അർജുൻ അരികിലുണ്ട്..!! ട്രക്ക് കണ്ടെത്തി..!!! നിർണായക വിവരം പുറത്ത് വിട്ട് കർണാടക മന്ത്രി

ലോറി കണ്ടെത്തി? ലൊക്കേഷൻ പുഴയുടെ തീരത്തിന് ചേർന്ന് ; നിർണായക വിവരങ്ങൾ പുറത്തുവരുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടില്ല; നിർമ്മാതാവിൻ്റെ ഹർജിയിൽ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

അമ്മ പോയതറിയാതെ തുള്ളിച്ചാടി നടക്കുന്ന മൂന്നുവയസ്സുകാരി; പ്രിയപ്പെട്ട ജന്മദിനങ്ങൾ അറിയാതെ കൃഷ്ണ യാത്രയായി

‘‘ഇതേസമയം കുന്നിന്റെ മുകളിലുണ്ടായിരുന്ന ഹൈ ടെൻഷൻ ഇലക്ട്രിക് പോസ്റ്റും പൊട്ടി താഴേക്കു വരുന്നുണ്ടായിരുന്നു. ഈ ലൈൻ പുഴയിലേക്കു വീണ ഉടനെ വെള്ളം പെട്ടെന്ന് സുനാമി പോലെ ഉയർന്നു കരയിലേക്ക് ഇരച്ചുകയറി വീടുകൾ തകർ‌ത്തു. പിന്നീട് കുറെ മത്സ്യങ്ങളും ചത്ത നിലയിൽ കണ്ടെത്തി. കരയിലെ തെങ്ങുകളും നശിച്ചു. തീരത്തുണ്ടായിരുന്ന നാലു കുട്ടികൾ ഓടി രക്ഷപ്പെട്ടെങ്കിലും പരുക്കേറ്റ് ആശുപത്രിയിലായി’’ – നാഗേഷ് കൂട്ടിച്ചേർത്തു. ലോറിയുടെ പിറകു വശവും ലോറിയിലെ വിറകും മാത്രമാണു കണ്ടതെന്നും മുൻഭാഗം കുന്നിന്റെ ഭാഗത്തേക്കായിരുന്നതിനാൽ ലോറിയുടെ നിറം ഏതാണെന്നു മനസിലായില്ലെന്നും നാഗേഷ് പറഞ്ഞു. തീരത്തെ കരിങ്കല്ലുകളും ഗ്രാമത്തിലെ വീടുകളിലേക്കു തെറിച്ചു വീണു.

ഇറക്കുമതി ചുങ്കം വെട്ടി കുറച്ചാൽ സ്വർണ്ണവില പവന് 45,000 രൂപയിലേക്ക് എത്തും; സ്വർണക്കള്ളക്കടത്ത് ഇല്ലാതാകും: ബജറ്റ് 2024 പ്രതീക്ഷകൾ

നാഗേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഹൈ ടെൻഷൻ ലൈൻ പൊട്ടിവീണതാണോ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ചതാണോ പുഴയിൽ സ്ഫോടനത്തിനു കാരണമായതെന്നു പരിശോധിക്കേണ്ടി വരും. ഹൈ ടെൻഷൻ ലൈൻ പൊട്ടി എൽപിജി ടാങ്കറിനു മേൽ വീണോ എന്നതും കണ്ടെത്തണം.

മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി

pathram desk 1:
Related Post
Leave a Comment