കൊച്ചി: വർഷങ്ങളായി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യപാനത്തിനും പുകവലിക്കും മലയാളികൾ പണം ചെലവഴിക്കുന്നത് കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്.
കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ളവർ ആകെ വീട്ടു ചെലവിന്‍റെ 1.88 % മദ്യത്തിനും പുകയിലക്കുമായി ചെലവഴിക്കുന്നു, നഗരപ്രദേശങ്ങളിലുള്ളവർ 1.37 % ആണ് ചെലവഴിക്കുന്നത്. ദേശീയ ശരാശരി ഇത് യഥാക്രമം 3.70% വും, 2.41% വുമാണ്. അതായത് രാജ്യത്ത് മദ്യാപനം, പുകവലി എന്നീ ലഹരിവസ്തുക്കൾക്കായി ഏറ്റവും കുറവ് പണം ചെലവഴിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം!
ഖജനാവ് നിറയും, ഇനി പിടിത്തം നേരിട്ട് ; പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെങ്കിൽ 10,000 രൂപ പിഴ
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കണക്കെടുത്താൽ ഗ്രാമീണ മേഖലയിൽ ഏറ്റവും പണം ചെലിവിടുന്നത് ആൻഡമാൻ നിക്കോബാറിലും (9.08 %), നഗര മേഖലയിൽ അരുണാചൽ പ്രദേശിലും (6.51 %) ആണ്.
ഏറ്റവും കുറവാകട്ടെ, ഗ്രാമീണമേഖലയിൽ ഗോവയിലും (1.52 %), നഗര മേഖലയിൽ മഹാരാഷ്ട്രയിലും (1.14 %) ആണ്.
ഇന്ത്യൻ എക്സ്പ്രസ് സർവേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. നേരത്തെ, 2011-12ൽ നടത്തിയ സർവേയിൽ ലഹരി പദാർത്ഥങ്ങൾക്കായുള്ള കേരളീയരുടെ ചെലവ് ഗ്രാമപ്രദേശങ്ങളിൽ 2.68% വും നഗരപ്രദേശങ്ങളിൽ 1.87% വുമായിരുന്നു. രണ്ട് മേഖലകളിലും ഇത് കുറഞ്ഞതായാണ് സർവേ തെളിയിക്കുന്നത്.
ഭക്ഷ്യവസ്തുക്കൾക്ക് പണം ചെലവാക്കുന്ന കാര്യത്തിലും കുറവ് വന്നെന്നതാണ് മറ്റൊരു വസ്തുത. ആകെ കുടുംബ ബജറ്റിൽ ഭക്ഷ്യവസ്തുക്കൾക്കുള്ള വിഹിതമാണ് കുറച്ചിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ 2012ൽ 42.99% ആയിരുന്നത് ഇപ്പോൾ 39.10% ആണ്. നഗരപ്രദേശങ്ങളിൽ 36.97% ഭക്ഷണത്തിന് ചെലവാക്കിയിരുന്നത് ഇപ്പോൾ 36.01% ആയും കുറഞ്ഞിരിക്കുന്നു.
4000 മലയാളികൾക്ക് ജർമനിയിൽ ജോലി, ശമ്പളം 3.18 ലക്ഷം രൂപ
Leave a Comment