5 ദിവസത്തിനുള്ളില്‍ ‌വര്‍ക്ക് പെര്‍മിറ്റും റസിഡന്‍സി വിസയും ലഭിക്കും; യുഎഇയിൽ പുതിയ സംവിധാനം

അബുദാബി: യുഎഇ പ്രവാസികൾക്ക് ആശ്വാസമേകുന്ന പുതിയ പോർട്ടൽ സംവിധാനം നിലവിൽ വന്നു. ഇതോടെ യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റുകളും റസിഡന്‍സി വിസകളും ഇനി അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കും. നേരത്തെ പെര്‍മിറ്റുകളും വിസകളും ലഭ്യമാകുന്നതിന് 30 ദിവസത്തെ കാലതാമസം വേണ്ടിയിരുന്നു.

ഇന്നലെയാണ് ‘വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്ഫോമി’ന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ബിസിനസ്സ് ഉടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും പുതിയ ജീവനക്കാരെ നിയമിക്കുന്നതും നിലവിലുള്ള ജീവനക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് മുന്‍കൂട്ടി പുതുക്കുന്നതിനുമാണ് പുതിയ പോര്‍ട്ടല്‍ സഹായിക്കുക.

വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്ഫോമിന്റെ പ്രത്യേകതകൾ

അഞ്ച് സര്‍വീസ് പ്ലാറ്റ്ഫോമുകള്‍ ഒറ്റ പ്ലാറ്റ്ഫോമിലേക്ക് ചുരുക്കി.

പ്ലാറ്റ്‌ഫോം അപേക്ഷകര്‍ക്ക് എട്ട് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

നേരത്തെ 16 രേഖകള്‍ സമര്‍പ്പിക്കേണ്ടിരുന്നിടത്ത് ഇപ്പോള്‍ അഞ്ച് രേഖകള്‍ മാത്രം നല്‍കിയാല്‍ മതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുവൈത്ത് തീപിടിത്തത്തില്‍ 35 മരണം; ദുരന്തത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യാക്കാരും
പ്ലാറ്റ്ഫോമിന്റെ ആദ്യ ഘട്ടം ഏപ്രിലില്‍ ദുബായില്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഏഴ് എമിറേറ്റുകളിലാണ് പ്ലാറ്റ്‌ഫോമിന്റെ സേവനം ലഭ്യമാകുന്നത്.

വര്‍ക്ക് ബണ്ടിലിന്റെ രണ്ടാം ഘട്ടത്തില്‍ ഏകദേശം ആറ് ലക്ഷം കമ്പനികളും 70 ലക്ഷത്തിലേറെ തൊഴിലാളികളും ഉള്‍പ്പെടുന്നു. മൂന്നാം ഘട്ടം ഗാര്‍ഹിക തൊഴിലാളികളെയും ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. വര്‍ക്ക് ബണ്ടില്‍ വെബ്സൈറ്റ്: workinuae.ae വൈകാതെ മൊബൈല്‍ ആപ്പും ലഭ്യമാകും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7