ബിസിനസ് മെച്ചപ്പെടുത്താൻ ജിയോ ബ്രെയിൻ എഐ പ്ലാറ്റ്ഫോമുമായി ജിയോ

ജിയോ ബ്രെയിൻ എന്ന 5 ജി ഇന്റഗ്രേറ്റഡ് എഐ പ്ലാറ്റ് ഫോം നിർമ്മിച്ച് റിലയൻസ് ജിയോ. സമഗ്രമായ ഒരു നെറ്റ്‌വർക്ക്/ഐടി പരിവർത്തനത്തിൻ്റെ ആവശ്യമില്ലാതെ ടെലികോം, ബിസിനസ് നെറ്റ്‌വർക്കുകൾ മെച്ചപ്പെടുത്താൻ രൂപകൽപ്പന ചെയ്തതാണ് ജിയോ ബ്രെയിൻ. നൂറുകണക്കിന് എഞ്ചിനീയർമാർ രണ്ട് വർഷമായി റിസർച്ച് ചെയ്ത് ഡെവലപ്പ് ചെയ്തതാണ് ഈ പ്ലാറ്റ്ഫോം എന്ന് ജിയോ സീനിയർ വൈസ് പ്രസിഡൻ്റ് ആയുഷ് ഭട്നാഗർ തിങ്കളാഴ്ച ലിങ്ക്ഡ്ഇനിൽ പറഞ്ഞു.

വിവിധ ഡാറ്റകൾ വിശകലനം ചെയ്യാൻ പ്രാപ്തമായ മെഷീൻ ലേണിങ് അധിഷ്‌ഠിത സേവനങ്ങൾ സൃഷ്‌ടിക്കാൻ ഡെവലപ്പർമാർക്കായി 500-ലധികം ടൂളുകൾ ജിയോ ബ്രെയിൻ വാഗ്ദാനം ചെയ്യുന്നു. 5ജി സേവനങ്ങൾ മെച്ചപ്പെടുത്താനും ബിസിനസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും 6ജി പോലെയുള്ള ഭാവി മുന്നേറ്റങ്ങൾക്ക് തയ്യാറെടുക്കാനും ഇത് ലക്ഷ്യമിടുന്നു. ജിയോ പ്ലാറ്റ്‌ഫോമുകളുടെ മേധാവി മുകേഷ് അംബാനി, ഇന്ത്യയുടെ നേട്ടത്തിനായി എഐ പ്രയോജനപ്പെടുത്താനുള്ള തങ്ങളുടെ അഭിലാഷത്തെക്കുറിച്ച് കഴിഞ്ഞ വർഷം ചർച്ച ചെയ്തിരുന്നു.

എഐ ചുമതലകൾക്കായി രൂപകൽപ്പന ചെയ്ത ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്നത് ഉൾപ്പെറെയുള്ളവയ്ക്കായി എഐ – കേന്ദ്രീകൃത കമ്പ്യൂട്ടർ ചിപ്പുകൾ നിർമ്മിക്കുന്നതിൽ പ്രഗത്ഭരായ എൻവിഡിയയുമായി സഹകരിക്കുന്നുണ്ട്. ഏറ്റവും നൂതനമായ എൻവിഡിയ ജിഎച്ച് 200 ഗ്രേസ് ഹോപ്പർ സൂപ്പർചിപ്പിലേക്കും ക്ലൗഡിലെ എഐ സൂപ്പർകമ്പ്യൂട്ടിംഗ് സേവനമായ എൻവിഡിയ ഡിജിഎക്സ് ക്ലൗഡിലേക്കും എൻവിഡിയ ആക്‌സസ് നൽകും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7