കൊച്ചി: സ്വർണവില കഴിഞ്ഞ ഒന്നര മാസത്തോളമായി ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2010 മുതൽ 2027 ഡോളർ എന്ന നിലവാരത്തിലാണ് ചാഞ്ചാട്ടം.
നമ്മുടെ വിപണിയിൽ സ്വർണ്ണവില 10 രൂപയുടെ വ്യത്യാസമാണ് പ്രതിഫലിക്കുന്നത്. രൂപയുടെ വിനിമയ നിരക്കിലും വലിയ വ്യത്യാസം പ്രകടമല്ല. പലിശ നിരക്ക് സംബന്ധിച്ച് യു.എസ്. ഫെഡറൽ റിസർവിന്റെ നിർണായക തീരുമാന൦ ഫെബ്രുവരി 1 നാണ്. പണപ്പെരുപ്പം 3.4% ലേക്ക് വീണ്ടും ഉയർന്നത് കൊണ്ട്, പണപ്പെരുപ്പം യു.എസ്. ടാർജറ്റായ 2 % ന് അടുത്ത് എത്തുന്നത് വരെ തുടരാമെന്ന നിലപാട് എടുത്താൽ വില വലിയ കുറവുണ്ടാകാനാണ് സാധ്യത. സാങ്കേതികമായി 2000 ഡോളർ ആണ് സപ്പോർട്ട് പ്രൈസ്. അത് ഭേദിച്ച് താഴോട്ട് വന്നാൽ 1980 – 1960 ഡോളർ ലെവലിലേക്ക് നീങ്ങാം.
അതേ സമയം പലിശ നിരക്ക് കുറച്ചാൽ, അല്ലെങ്കിൽ 2024 ൽ തുടർച്ചായി പലിശ നിരക്ക് കുറയ്ക്കുന്നതിനെ സംബദ്ധിച്ച സൂചനകൾ വന്നാലു൦ സ്വർണ്ണ വില 2080 -2100 ഡോളർ നിലവാരത്തിലേക്ക് ഉയരാൻ കാരണമാകും.
കേന്ദ്ര ബജറ്റു൦ ഫെബ്രുവരി ഒന്നിനാണ്. ഇറക്കുമതി ചുങ്കം കുറച്ചേക്കുമെന്നുള്ള സൂചനകൾ വരുന്നുണ്ട്. ഇലക്ഷൻ ആയതിനാൽ സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ട്. എന്തായിരുന്നാലും സ്വർണത്തിന്റെ വില നിലവാരം സംബന്ധിച്ച് ഫെബ്രുവരി ഒന്ന് നിർണായകമാണ്.
– അവലോകനം ചെയ്തത് –
അഡ്വ.എസ്.അബ്ദുൽ നാസർ,
ദേശീയ ഡയറക്ടർ, ഓൾ ഇന്ത്യ ഡൊമസ്റ്റിക് കൗൺസിൽ(GJC),
സംസ്ഥാന ട്രഷറർ, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA)