കഴിഞ്ഞതവണ വല്ലാതെ കോപ്പൂകൂട്ടി വന്നതാണ്,​ തൃശൂരിൽ സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി

തൃശൂർ: ലോകസഭാ തെരഞ്ഞടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ എന്തോ വല്ലാത്ത സംഭവം ഉണ്ടാക്കാന്‍ പോകുകയാണെന്നാണ് ബിജെപി വക്താക്കള്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കഴിഞ്ഞ തവണ വല്ലാതെ കോപ്പൂകൂട്ടി വന്നതാണ്. ഒന്നും സംഭവിച്ചില്ല. ഇപ്പോഴെന്നല്ല, ഒരു ഘട്ടത്തിലും ആ പ്രതീതി ഉണ്ടാക്കാൻ പറ്റില്ലെന്നും പിണറായി പറഞ്ഞു.

ഖത്തർ ലോകകപ്പിലെ പെരുമാറ്റം: ഖേദം പ്രകടിപ്പിച്ച് മെസ്സി

രാഹുല്‍ ഗാന്ധിയെ പോലെയൊരാള്‍ മത്സരിക്കേണ്ടത് എല്‍ഡിഎഫിനെതിരെയാണോ, ബിജെപിക്കെതിരെയാണോ എന്നത് ആലോചിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ബിജെപിക്കെതിരെയാണ് മത്സരിക്കുന്നതെന്ന് പറയാന്‍ പറ്റുമോ?. അതിന്റെ ഭാഗമായുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് ആലോചിക്കേണ്ടതാണ്. തങ്ങള്‍ക്കിപ്പോ അത് പറയേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു. സുരേഷ് ഗോപിയെ നിര്‍ത്തി തൃശൂരില്‍ ഇത്തവണ വിജയം നേടാന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഇവിടെ ഐക്യത്തോടെയുള്ള മത്സരമുണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അക്ഷരം വായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നു; വാരിക്കോരി മാർക്ക് നൽകുന്നതിനെ വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ

രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്ന മുന്നണിയില്ല ഇന്ത്യാമുന്നണി. പൊതുവില്‍ ബിജെപിയെ തോല്‍പ്പിക്കുക എന്നതിന്റെ ഭാഗമായി ഉണ്ടായ കൂട്ടായ്മയാണ് അത്. അതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി വന്ന വിശാലമായ സംവിധാനമാണ്. ഞങ്ങൾ അതിലില്ല, അതു നേരത്തെ വ്യക്തമാക്കിയതാണ്. ഓരോ പാര്‍ട്ടിയും ഏത് സ്ഥാനാര്‍ഥിയെ എവിടെ നിര്‍ത്തുന്നുവെന്നത് ഇന്ത്യാ മുന്നണി ആലോചിക്കുന്നില്ല. ഇടുതുമുന്നണിയുടെ സ്ഥാനാര്‍ഥി വയനാട്ടില്‍ ഉണ്ടാവും. ഇന്ത്യാമുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ കേരളത്തില്‍ ഇടുതുമുന്നണിയുടെ പ്രധാന എതിരാളി ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലേയെന്ന് പിണറായി ചോദിച്ചു.

https://youtu.be/4LjE12XdWhA?si=sVO83V1poouXOnU2

https://youtu.be/CXSTpKyXd80?si=VSiqhA3RtJcMoEMY

ബിജെപിയുടെ വിജയത്തില്‍ സുരേന്ദ്രനെക്കാള്‍ സന്തോഷിച്ചത് പിണറായി വിജയനാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിനുള്ള മറുപടി ഇങ്ങനെ; വിഡി സതീശന് എന്തോ പറ്റിയിരിക്കുകയാണ്. ഈയിടെയായി പലതും വിളിച്ചുപറയുകയാണ്. അദ്ദേഹത്തിന് എന്തോ പറ്റിയിരിക്കുകയാണ്. നിങ്ങള്‍ക്ക് ഉപദേശിക്കാന്‍ പറ്റുന്ന ആളാണെങ്കില്‍ അദ്ദേഹത്തെ ഉപദേശിച്ചോളൂ. ഈ പദവിക്കു പുറമേ, ഞാൻ പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും ഉണ്ട്. ആ നിലപാട് ആണ് എന്നെ ഭരിക്കുന്നത് എന്ന് സതീശന് അറിഞ്ഞുകൂടെ?. കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വെട്ടിച്ചുരുക്കിയതായി ടി.എൻ.പ്രതാപൻ പറഞ്ഞെങ്കിൽ അത് നല്ല നീക്കമാണ്. തെറ്റു തിരുത്തുന്നത് നല്ല കാര്യം.

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ബൈജൂസ് 100 കോടി രൂപയ്ക്ക് വീട് പണയംവച്ചു

ലോക്സഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള സർവേകളെപ്പറ്റി വിലയിരുത്തലൊന്നുമില്ല. ഇപ്പോൾ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുന്നില്ല. നവകേരള സൃഷ്ടിക്കായുള്ള ആശയം രൂപീകരിക്കാൻ ഉദ്ദേശിച്ചല്ല നവ കേരള യാത്ര. നമുക്ക് മുന്നോട്ടുപോകുന്നതിനുള്ള തടസ്സം എന്താണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക പ്രധാനമാണ്. എന്നാൽ‌, പ്രഭാത സദസ്സിൽ ധാരാളം പുതിയ ആശയങ്ങൾ മുന്നോട്ടുവരുന്നുണ്ടെന്നും പിണറായി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7