• 2.4 ഇഞ്ച് ഡിസ്പ്ലേ സ്ക്രീൻ, 1800mAh ബാറ്ററി, 23 ഭാഷാ പിന്തുണ
പ്രധാന റീട്ടെയിൽ സ്റ്റോറുകളിലും റിലയൻസ് ഡിജിറ്റൽ. ഇൻ, ജിയോമാർട്ട് ഇലക്ട്രോണിക്സ് , ആമസോൺ ( Reliance digital.in, JioMart Electronics, Amazon) തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. യുട്യൂബ് , ഫേസ്ബുക്ക് , വാട്ട്സാപ്പ് , ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റ് എന്നിവ ഈ ഫോണിൽഉപയോഗിക്കാൻ സാധിക്കും. Kai-OS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള, 4G സ്മാർട്ട് ഫീച്ചർ ഫോണാണ് ജിയോഫോൺ പ്രൈമ.വീഡിയോ കോളിംഗിനും ഫോട്ടോഗ്രാഫിക്കും പറ്റുന്ന ഡിജിറ്റൽ ക്യാമറകളും ഉണ്ട്.
ജിയോ ടി വി, ജിയോ സിനിമ, ജിയോ സാവൻ എന്നീ വിനോദ ആപ്പുകൾ ഇതിലുണ്ടാകും.ജിയോ പേ വഴിയുള്ള യു പി ഐ പേയ്‌മെന്റ് ചെയ്യാം.
ഇന്ത്യയെ 2G മുക്തമാക്കുന്നതിനുള്ള റിലയൻസ് ജിയോ യുടെ മറ്റൊരു ചുവടുവെപ്പാണ് ജിയോഫോൺ പ്രൈമ. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ജിയോഫോൺ പ്രൈമ പ്രദർശിപ്പിച്ചിരുന്നു.